Doha to Make History | ലോകകപ്: ചരിത്രം കുറിക്കാനൊരുങ്ങി ദോഹ

 



ദോഹ: (www.kvartha.com) മാസങ്ങള്‍ മാത്രമകലെയെത്തിനില്‍ക്കുന്ന ലോകകപിനെ വരവേല്‍ക്കാന്‍ അടിമുടി ഒരുങ്ങുകയാണ് ഖത്വറെന്ന കൊച്ചു രാജ്യം. ഫുട്ബോള്‍ ജീവശ്വാസം പകരുന്ന റിയോയുടേയും ബ്യുനസ് അയേഴ്സിന്റെയും തെരുവുകള്‍ കണക്കെ ഇനി ദോഹയും ഫുട്ബോള്‍ നഗരമായി മാറും. ഇതിഹാസങ്ങളുടെയും അത്യപൂര്‍വ കാല്‍പന്ത് നിമിഷങ്ങളുടെയും ചിത്രങ്ങളും കൊടിതോരണങ്ങളും നിറഞ്ഞ് നഗരതെരുവുകള്‍ ആകെ ഉത്സവാന്തരീക്ഷത്തില്‍ മുങ്ങും.

സര്‍കാര്‍ മന്ത്രാലയങ്ങളുടെയും പൊതുജനങ്ങളുടെയും പങ്കാളിത്തത്തോടെ, രാജ്യത്തെ നഗരസൗന്ദര്യവല്‍കരണ ചുമതലയുള്ള സൂപര്‍വൈസറി കമിറ്റി ഓഫ് ബ്യൂടിഫികേഷനാണ് ദോഹയെ ഒരു ഫുട്ബോള്‍ നഗരമാക്കി മാറ്റാനുള്ള പദ്ധതികള്‍ക്കായി പുറപ്പെടുന്നത്.

'നമുക്ക് ആഘോഷിക്കാം' എന്ന തലക്കെട്ടോടെയാണ് സൗന്ദര്യ വല്‍കരണ പദ്ധതികള്‍ നടപ്പിലാക്കുക. 'സീന' എന്ന പേരിലുള്ള പരിപാടിയില്‍ മത്സരിക്കാനുള്ള അവസരം പൊതുജനങ്ങള്‍ക്കും ഉണ്ടാകും. സ്വദേശികളും വിദേശികളും ഉള്‍പെടെയുള്ളവര്‍ക്ക് സ്വന്തം വീടും മതിലുകളും ലോകകപിന്റെ ഭാഗമായി അണിയിച്ചൊരുക്കാം.

Doha to Make History | ലോകകപ്: ചരിത്രം കുറിക്കാനൊരുങ്ങി ദോഹ


സര്‍വകലാശാലകള്‍, സ്‌കൂളുകള്‍, കിന്‍ഡര്‍ ഗാര്‍ഡനുകള്‍, മുനിസിപാലിറ്റികള്‍, പൊതു-സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിങ്ങനെ വിവിധ മേഖലകളായി തരം തിരിച്ചാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുക. ഏറ്റവും മികച്ചവയ്ക്ക് സമ്മാനങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.

ഫിഫ ലോകകപ് കാണാന്‍ ദോഹ, ഹമദ് രാജ്യാന്തര വിമാനത്താവളങ്ങളില്‍ ദിവസേന എത്തുക 16,000 ത്തിലധികം കാണികളായിരിക്കും. ലോകകപിനെത്തുന്ന കാണികളെ സ്വീകരിക്കാന്‍ രണ്ടു വിമാനത്താവളങ്ങളിലും ഒരുക്കങ്ങള്‍ സജ്ജമായി.

Keywords:  News,World,international,Gulf,Qatar,World Cup,Football,History,Top-Headlines, World Cup Doha.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia