Worker Dies | ഓവുചാല്‍ നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് ബഹ്‌റൈനില്‍ തൊഴിലാളി മരിച്ചു; നിരവധി പേര്‍ക്ക് പരുക്ക്

 



മനാമ: (www.kvartha.com) ബഹ്‌റൈനില്‍ ഓവുചാല്‍ നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം. നിരവധി പേര്‍ക്ക് പരുക്കേറ്റു. മഴവെള്ളം ഒലിച്ചുപോകുന്നതിനായി കര്‍സകാനില്‍ നിര്‍മിക്കുന്ന ഓവുചാല്‍ പ്രൊജക്ട് സ്ഥലത്താണ് അപകടമുണ്ടായത്. 

അല്‍ ലുസിയിലെ റോഡ് 26ല്‍ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു അപകടം. മണ്ണിടിഞ്ഞു വീണ് തൊഴിലാളികള്‍ കുടുങ്ങിപ്പോവുകയായിരുന്നു. വിവരം ലഭിച്ചയുടന്‍ തന്നെ അടിയന്തര രക്ഷാപ്രവര്‍ത്തക സംഘങ്ങള്‍ സ്ഥലത്തെത്തി. മണ്ണിനടിയില്‍പെട്ടുപോയ ഒരു തൊഴിലാളിയെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. ഇയാള്‍ക്കൊപ്പമുണ്ടായരുന്ന ഒരാളുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. മണ്ണിടിഞ്ഞു വീണ് നിരവധി തൊഴിലാളികള്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 

Worker Dies | ഓവുചാല്‍ നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് ബഹ്‌റൈനില്‍ തൊഴിലാളി മരിച്ചു; നിരവധി പേര്‍ക്ക് പരുക്ക്


സിവില്‍ ഡിഫന്‍സ്, ആംബുലന്‍സ് സംഘങ്ങള്‍ സ്ഥലത്തെത്തി പരുക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി. മരണപ്പെട്ട തൊഴിലാളിയുടെ കുടുംബത്തെ ബഹ്‌റൈന്‍ ആഭ്യന്തര മന്ത്രാലയം അനുശോചനം അറിയിച്ചു.
സംഭവത്തില്‍ അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നും ആവശ്യമായ നടപടികളെല്ലാം സ്വീകരിച്ചതായും മന്ത്രാലയം അറിയിച്ചു.

Keywords: News,World,international,Gulf,Bahrain,Manama,Labours,died,Accident, Injured, Worker dies in landslide during drainage construction in Bahrain: many injured
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia