യു എ ഇയില്‍ വനിതകള്‍ക്ക് കൂടുതല്‍ അധികാരം

 


യു എ ഇയില്‍ വനിതകള്‍ക്ക് കൂടുതല്‍ അധികാരം
ദുബൈ: യു എ ഇ സര്‍ക്കാര്‍ വനികള്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്നു. സര്‍ക്കാരിന് കീഴിലുള്ള വിവിധ ബോര്‍ഡുകളിലും കോര്‍പ്പറേഷനുകളിലും വനിതകള്‍ക്ക് അംഗത്വം നല്‍കാന്‍ യു എ ഇ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതുസംബന്ധിച്ച് നിലവിലുള്ള നിയമം ഭേദഗതി ചെയ്യാന്‍  മന്ത്രിസഭായോഗത്തില്‍ തീരുമാനമായി. സ്വദേശികള്‍ തുടങ്ങുന്ന ചെറുകിട ഇടത്തരം വ്യവസായങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്ന ബില്ലിനും മന്ത്രിസഭായോഗം അംഗീകാരം നല്‍കി.

സര്‍ക്കാരിന് കീഴിലുള്ള വിവിധ ബോര്‍ഡുകളില്‍ വനിതാ പ്രാതിനിധ്യം നിര്‍ബന്ധമാണെന്ന് ഉത്തരവ് പറയുന്നുണ്ട്. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ അധ്യക്ഷതയിലാണ് മന്ത്രിസഭാ യോഗം ചേര്‍ന്നത്.

Key Words: The UAE Cabinet, Corporations , Government , Women , Boards of directors,  Twitter , Sheikh Mohammed bin Rashid, Vice President , UAE, Ruler of Dubai
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia