രണ്ടാം വിവാഹത്തില്‍ നിന്നും പിന്‍മാറാന്‍ ഭര്‍ത്താവിന് ഭാര്യയുടെ വക കൈക്കൂലി

 


സൗദി: (www.kvartha.com 12/02/2015) ഭര്‍ത്താവിന്റെ രണ്ടാം വിവാഹത്തെ എതിര്‍ത്ത ഭാര്യ ഒടുവില്‍ കൈക്കൂലി നല്‍കി ഭര്‍ത്താവിനെ തീരുമാനത്തില്‍ നിന്നും പിന്തിരിപ്പിച്ചു. സൗദിയിലാണ് സംഭവം. അടുത്തിടെയാണ് ഭര്‍ത്താവിന് രണ്ടാമതും ഒരു വിവാഹം കഴിക്കണമെന്ന ആഗ്രഹം തോന്നിയത്. ഇക്കാര്യം ഇയാള്‍ അധ്യാപികയായ തന്റെ ഭാര്യയോട് തുറന്നുപറയുകയും ചെയ്തു.

എന്നാല്‍ താന്‍ ഭാര്യയായുള്ളപ്പോള്‍ ഭര്‍ത്താവ് മറ്റൊരുവളെ വിവാഹം കഴിക്കുന്നതിനോട് അധ്യാപികയായ ഭാര്യയ്ക്ക് എതിര്‍പ്പായിരുന്നു. താന്‍ ജീവിത കാലം മുഴുവന്‍ അങ്ങയുടെ ഭാര്യയായി കഴിഞ്ഞോളാം എന്ന് ഭാര്യ ഭര്‍ത്താവിനോട് പറയുകയും ചെയ്തു. എന്നാല്‍ പണത്തോട് വളരെയധികം ആര്‍ത്തിയുള്ള ഭര്‍ത്താവിനെ തീരുമാനത്തില്‍ നിന്നും പിന്‍തിരിപ്പിക്കാന്‍ കഴിയില്ലെന്ന് മനസിലായ ഭാര്യ ഒടുവില്‍ അതില്‍ നിന്നും പിന്മാറാനായി ഭര്‍ത്താവിന് കൈക്കൂലി നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.
രണ്ടാം വിവാഹത്തില്‍ നിന്നും പിന്‍മാറാന്‍ ഭര്‍ത്താവിന് ഭാര്യയുടെ വക കൈക്കൂലി

ഭാര്യ ഇക്കാര്യം ഭര്‍ത്താവിനോട് പറയുകയും ചെയ്തു. തന്റെ രണ്ടുമാസത്തെ ശമ്പളം
കൈക്കൂലിയായി നല്‍കാമെന്നും അങ്ങ് തീരുമാനത്തില്‍ നിന്നും പിന്‍മാറണമെന്നും ഭാര്യ അഭ്യര്‍ത്ഥിച്ചു.

പണം എന്ന് കേട്ടയുടനെ ഭര്‍ത്താവ് രണ്ടാം വിവാഹം എന്ന ആഗ്രഹം ഉപേക്ഷിക്കുകയും ചെയ്തു. 'അല്‍ മുവാത്തിന്‍' എന്ന പത്രമാണ് വാര്‍ത്ത റിപോര്‍ട്ട് ചെയ്തത്. ഭര്‍ത്താവിന്റെ രണ്ടാം വിവാഹം മുടക്കാന്‍ ഭാര്യമാര്‍ക്ക് കൈക്കൂലി മാര്‍ഗം പരീക്ഷിക്കാം എന്ന തലക്കെട്ടോടെയാണ് പത്രം വാര്‍ത്ത പ്രസിദ്ധീകരിച്ചത്.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
യുവാക്കളെ വീടുകയറി ആക്രമിച്ചു; ഒരാള്‍ക്ക് കുത്തേറ്റു
Keywords:  Wife 'bribes' husband to stop him from marrying, Saudi Arabia, Teacher, Media, Report, Gulf.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia