ഡിവിലിയേഴ്‌സ് പുറത്തായതിന്റെ നിരാശയും സങ്കടവും അടക്കാന്‍ കഴിയാതെ കസേരയില്‍ ആഞ്ഞിടിച്ച് മകന്‍; പിന്നീട് വേദനകൊണ്ടുള്ള കരച്ചിലും, ആശ്വസിപ്പിച്ച് അമ്മ; വിഡിയോ വൈറല്‍
Sep 27, 2021, 13:19 IST
ദുബൈ: (www.kvartha.com 27.09.2021) ഞായറാഴ്ച മുബൈക്കെതിരായ ഐ പി എല്‍ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് അടുത്തടുത്ത പന്തുകളില്‍ രണ്ടു കളിക്കാരെ നഷ്ടമായപ്പോള്‍ ആരാധകര്‍ക്ക് മാത്രമല്ല നിരാശയുണ്ടായത്. മറിച്ച് അവിടെ പിതാവിന്റെ കളികാണാന്‍ ഇരുന്ന ഒരു മകനും ഉണ്ടായിരുന്നു. എബി ഡിവിലിയേഴ്‌സിന്റെ മകനായിരുന്നു അത്.
ഡിവില്ലിയേഴ്സ് പുറത്തായ നിരാശയില്‍ സമീപത്തുണ്ടായിരുന്ന കസേരയില്‍ അടിക്കുന്ന മകന്റെ ദൃശ്യങ്ങള്‍ കാമറക്കണ്ണുകള്‍ ഒപ്പിയെടുത്തു. ഇടിയില്‍ വേദനിച്ചതോടെ ഉടന്‍ തന്നെ കൈ വലിക്കുന്നതും അമ്മ ഡാനിയേല മകനെ ആശ്വസിപ്പിക്കുകയും ചെയ്യുന്ന വിഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി.
ഗ്ലെന്‍ മക്‌സ്‌വെലിനെയും (56) എബി ഡിവില്ലിയേഴ്‌സിനെയും (11) റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് അടുത്തടുത്ത പന്തുകളില്‍ നഷ്ടമായതോടെ കാണികള്‍ക്ക് മൊത്തത്തില്‍ നിരാശയായിരുന്നു. നിലവിലെ ജേതാക്കളായ മുംബൈയെ നേരിടുമ്പോള്‍ വന്‍ സ്‌കോര്‍ ലക്ഷ്യമിടുകയായിരുന്ന ബാംഗ്ലൂര്‍ ജസ്പ്രീത് ബൂംറയുടെ 19-ാം ഓവറില്‍ രണ്ട് വെടിക്കെട്ട് താരങ്ങളെ നഷ്ടപ്പെട്ട നിരാശയിലായിരുന്നു.
ബൂംറയുടെ പന്തില്‍ വികെറ്റ് കീപെര്‍ക്ക് കാച് സമ്മാനിച്ച് ഡിവിലിയേഴ്‌സ് തിരികെ നടക്കുമ്പോള്‍ ഏറെ നിരാശയിലായിരുന്നു ഗാലറിയില്‍ ആരാധകര്‍കൊപ്പം ഇരുന്നിരുന്ന മകന്‍. സീസണില്‍ 10 മത്സരങ്ങളില്‍ ആര്‍സിബി ജഴ്‌സിയണിഞ്ഞ ഈ ദക്ഷിണാഫ്രികന്‍ താരം 230 റണ്‍സ് നേടിയിട്ടുണ്ട്.
നിശ്ചിത ഓവറില്‍ ആര്‍സിബി ആറുവികെറ്റ് നഷ്ടത്തില്‍ 165 റണ്‍സെടുത്തു. 18.1ഓവറില്‍ മുംബൈയെ 111 റണ്‍സിന് എറിഞ്ഞിട്ട ബാംഗ്ലൂര്‍ സീസണിലെ ആറാം ജയം സ്വന്തമാക്കി. ഹാട്രിക് അടക്കം നാലുവികെറ്റ് വീഴ്ത്തിയ ഹര്‍ഷല്‍ പടേലാണ് ടീമിന് മിന്നുന്ന ജയം സമ്മാനിച്ചത്.
FB: Watch: AB de Villiers' son punches his hand on chair in disappointment, hurts himself after his father got out, Dubai, News, IPL, Royal Challengers, Video, Social Media, Gulf, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.