Police Investigation | കുവൈതിലേക്ക് വിസ വാഗ്ദ്ധാനം ചെയ്ത് കണ്ണൂര്‍ സ്വദേശിനിയായ യുവതിയില്‍ നിന്നും പണം തട്ടിയെടുത്തെന്ന കേസ്; ട്രാവല്‍ ഏജന്‍സി ഉടമയ്‌ക്കെതിരെ പൊലീസ് അന്വേഷണം

 



കണ്ണൂര്‍: (www.kvartha.com) കുവൈതിലേക്ക് വിസ വാഗ്ദ്ധാനം ചെയ്ത് കണ്ണൂര്‍ സ്വദേശിനിയായ യുവതിയില്‍ നിന്നും ഒന്നേകാല്‍ ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസില്‍ ട്രാവല്‍ ഏജന്‍സി ഉടമയ്‌ക്കെതിരെ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. തിരുവനന്തപുരം സ്വദേശി ഗ്രേഷിനെ(48)തിരെ കേസ്.

പയ്യാവൂര്‍ പൊലീസ് പറയുന്നത്: ഗ്രേഷിന്റെ ഉടമസ്ഥതയിലുള്ള തിരുവനന്തപുരം പാളയത്തെ ഇ-അസോസിയേറ്റ്സ് ട്രാവല്‍ ഏജന്‍സി പൂട്ടിയ നിലയിലാണ്. പയ്യാവൂര്‍ കുന്നത്തൂരിലുള്ള യുവതി പണമയച്ച എസ് ബി ഐയുടെ തിരുവനന്തപുരം പാളയത്ത് വളപ്പ് ബ്രാഞ്ചില്‍ നിന്ന് അന്വേഷണ സംഘം വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. 

Police Investigation | കുവൈതിലേക്ക് വിസ വാഗ്ദ്ധാനം ചെയ്ത് കണ്ണൂര്‍ സ്വദേശിനിയായ യുവതിയില്‍ നിന്നും പണം തട്ടിയെടുത്തെന്ന കേസ്;  ട്രാവല്‍ ഏജന്‍സി ഉടമയ്‌ക്കെതിരെ പൊലീസ് അന്വേഷണം


നേരത്തെ ശാസ്തമംഗലം ജവഹര്‍ കോളനിയില്‍ താമസിച്ചിരുന്ന ഗ്രേഷ് അടുത്ത കാലത്താണ് പേയാട് താമസം തുടങ്ങിയത്. പൊലീസ് കേസെടുത്തതോടെ ഈയാള്‍ ഒളിവില്‍ പോയതായാണ് സൂചന. വിസ തട്ടിപ്പുമായി ബന്ധപ്പെട്ട് ഇയാള്‍ക്കെതിരെ തിരുവനന്തപുരത്ത് നിരവധി പരാതികളുണ്ട്.

കുവൈതില്‍ സ്‌കൂള്‍ റിസപ്ഷനിസ്റ്റായി ജോലി വാഗ്ദ്ധാനം ചെയ്ത് കുന്നത്തൂരിലെ യുവതിയില്‍ നിന്നും 1,20,000 രൂപയാണ് ഗ്രേഷ് തട്ടിയെടുത്തത്. കഴിഞ്ഞ ജനുവരിയില്‍ രണ്ടു തവണയായി ഒരുലക്ഷം രൂപ അകൗണ്ട് വഴിയും ഏപ്രിലില്‍ 20,000 രൂപ ഗൂഗിള്‍ പേയുമായാണ് യുവതി നല്‍കിയത്. തുടര്‍ന്ന് വിസയോ പണമോ നല്‍കാതെ വഞ്ചിച്ചതായാണ് പരാതി. പയ്യാവൂര്‍ എസ് ഐ റജി സ്‌കറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.

Keywords:  News,Kerala,State,Kannur,Kuwait,Gulf,Visa,Fraud,Case,Investigates,Police, Visa Fraud Case: Police investigation against travel agency owner
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia