കര്‍ഫ്യൂ ലംഘിച്ച് കാറിന്റെ ഡിക്കിയില്‍ യാത്ര ചെയ്യാന്‍ മറ്റൊരു യുവാവിന് സൗകര്യമൊരുക്കി; സൗദിയില്‍ രണ്ട് യുവാക്കള്‍ കസ്റ്റഡിയില്‍

 


റിയാദ്: (www.kvartha.com 15.04.2020) കര്‍ഫ്യൂ ലംഘിച്ച് കാറിന്റെ ഡിക്കിയില്‍ യാത്ര ചെയ്യാന്‍ മറ്റൊരു യുവാവിന് സൗകര്യമൊരുക്കി. സംഭവത്തില്‍ സൗദിയില്‍ സ്മാര്‍ട്ട് ആപ്പില്‍ ജോലി ചെയ്യുന്ന രണ്ട് സൗദി പൗരന്മാരെ കസ്റ്റഡിയിലെടുത്തു. കര്‍ഫ്യൂവിനിടെ യുവാവിനെ കാറിന്റെ ഡിക്കിയിലൊളിപ്പിച്ച് മറ്റൊരു യുവാവ് യാത്ര ചെയ്യുകയായിരുന്നു.

തുടര്‍ന്ന് അല്‍റസിലെ ചെക്ക് പോയിന്റില്‍ സുരക്ഷാ ഭടന്‍മാര്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായി. ഇവരെ കസ്റ്റഡിയിലെടുക്കുകയും പതിനായിരം റിയാല്‍ വീതം പിഴ ചുമത്തി. കഴിഞ്ഞ ദിവസം തായിഫിലും ജിസാന്‍ പ്രവിശ്യയില്‍പ്പെട്ട ദമിലും കര്‍ഫ്യൂ ലംഘിച്ചതിന് യുവാക്കളെ സുരക്ഷാ വകുപ്പുകള്‍ പിടികൂടുകയും ഇവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്തു.

കര്‍ഫ്യൂ ലംഘിച്ച് കാറിന്റെ ഡിക്കിയില്‍ യാത്ര ചെയ്യാന്‍ മറ്റൊരു യുവാവിന് സൗകര്യമൊരുക്കി; സൗദിയില്‍ രണ്ട് യുവാക്കള്‍ കസ്റ്റഡിയില്‍

Keywords:  Riyadh, News, Gulf, World, Fine, Travel, Car, Violating, Curfew, Men, Caught, Saudi, Violating curfew; Men caught and imposed fine in Saudi
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia