യുഎഇയില്‍ ശക്തമായ കാറ്റ് തുടരുമെന്ന് മുന്നറിയിപ്പ്; മണിക്കൂറില്‍ 60 കിലോമീറ്റര്‍വരെ വേഗതയില്‍ വീശാന്‍ സാധ്യത

 



അബൂദബി: (www.kvartha.com 22.01.2022) യുഎഇയില്‍ ശക്തമായ കാറ്റ് തുടരുമെന്ന് മുന്നറിയിപ്പ്. കഴിഞ്ഞ ദിവസം ആരംഭിച്ച ശക്തമായ കാറ്റ് ശനിയാഴ്ചയും തുടരുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 

മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റടിക്കാന്‍ സാധ്യതയുണ്ടെന്നാണ് അറിയിച്ചിട്ടുള്ളത്. പൊതുവെ തണുത്ത കാലാവസ്ഥയും മേഘാവൃതമായ അന്തരീക്ഷവും തുടരുമെന്നാണ് പ്രവചനം. 

യുഎഇയില്‍ ശക്തമായ കാറ്റ് തുടരുമെന്ന് മുന്നറിയിപ്പ്; മണിക്കൂറില്‍ 60 കിലോമീറ്റര്‍വരെ വേഗതയില്‍ വീശാന്‍ സാധ്യത


ശക്തമായ കാറ്റിനുള്ള സാധ്യത കണക്കിലെടുത്ത് ശനിയാഴ്ച വൈകുന്നേരം 3.30 വരെ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഓറന്‍ജ് അലേര്‍ട് പ്രഖ്യാപിച്ചിട്ടുണ്ട്. അറേബ്യന്‍ ഗള്‍ഫില്‍ പൊതുവെ കടല്‍ പ്രക്ഷുബ്ധമായിരിക്കും. കടലില്‍ എട്ട് മുതല്‍ 10 അടി വരെ ഉയരത്തില്‍ തിരയടിക്കാനും സാധ്യതയുണ്ട്. 

ശനിയാഴ്ച രാത്രിയിലും ഞായറാഴ്ച രാവിലെയും അന്തരീക്ഷ ആര്‍ദ്രത കൂടുതലായിരിക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മൂടല്‍മഞ്ഞിനും സാധ്യതയുണ്ട്. യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ പൊടിക്കാറ്റിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

Keywords:  News, World, International, Abu Dhabi, UAE, Gulf, Alerts, UAE weather: Dust, rough sea alerts issued as strong winds continue
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia