ലോകശ്രദ്ധയാകര്‍ഷിച്ച സ്‌പോര്‍ട്‌സ് ദമ്പതികള്‍; ടെനീസ് താരം സാനിയക്കും ക്രികെറ്റ് താരമായ ശുഐബ് മാലികിനും ദുബൈയുടെ ഗോള്‍ഡന്‍ വിസ
Jul 17, 2021, 13:57 IST
ദുബൈ: (www.kvartha.com 17.07.2021) ലോകശ്രദ്ധയാകര്‍ഷിച്ച സ്‌പോര്‍ട്‌സ് താരങ്ങള്‍ എന്ന നിലക്ക് ഇന്‍ഡ്യന്‍ ടെനീസ് താരം സാനിയ മിര്‍സക്കും ഭര്‍ത്താവും പാകിസ്താന്‍ ക്രികെറ്റ് താരവുമായ ശുഐബ് മാലികിനും ഗോള്‍ഡന്‍ വിസ. പത്തുവര്‍ഷത്തെ വിസക്കാണ് പരിഗണിച്ചത്. ക്രികെറ്റും ടെനീസും പരിശീലിപ്പിക്കുന്നതിന് ദുബൈയില്‍ സ്‌കൂള്‍ തുറക്കുമെന്ന് ദിവസങ്ങള്‍ക്ക് മുമ്പ് ഇരുവരും പ്രഖ്യാപിച്ചിരുന്നു.
സാനിയക്ക് നിലവില്‍ ഹൈദരാബാദില്‍ സ്വന്തമായി ടെനീസ് അകാദമിയുണ്ട്. ഇതിന്റെ ബ്രാഞ്ചാണ് ദുബൈയില്‍ ആരംഭിക്കുക. വിവാഹിതരായ ശേഷം ഒഴിവുസമയങ്ങള്‍ താരദമ്പതികള്‍ കുടുംബസമേതം മിക്കപ്പോഴും ചിലവഴിക്കുന്നത് ദുബൈയിലാണ്. വിംബിള്‍ഡണ്‍ 2021-ലെ മല്‍സരങ്ങള്‍ക്കായി നിലവില്‍ ലന്‍ഡനിലാണ് സാനിയ മിര്‍സ.
നേരത്തെ ബ്രസീലിയന്‍ ഫുട്ബാള്‍ താരം റൊണോള്‍ഡൊ അടക്കം കായിക രംഗത്തെ പ്രമുഖര്‍ക്ക് ഗോള്‍ഡന്‍ വിസ അനുവദിച്ചിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.