Court Order | വിവാഹം ചെയ്യാമെന്ന് വാഗ്ദാനം ചെയ്ത് 44 ലക്ഷം രൂപ വാങ്ങിയ ശേഷം ഒഴിവാക്കിയെന്ന പരാതിയില്‍ യുവാവിനെതിരെ കോടതി വിധി; പണവും ചിലവും തിരിച്ച് കൊടുക്കാന്‍ ഉത്തരവ്
Dec 3, 2022, 13:34 IST
അല്‍ ഐന്‍: (www.kvartha.com) യുവതിക്ക് വിവാഹ വാഗ്ദാനം നല്‍കി 44 ലക്ഷം രൂപ വാങ്ങിയ ശേഷം കബളിപ്പിച്ച് മറ്റൊരു സ്ത്രീയെ വിവാഹം ചെയ്‌തെന്ന പരാതിയില്‍ യുവാവിനെതിരെ കോടതി വിധി. യുവതിയോട് വാങ്ങിയ പണവും കോടതി ചിലവും തിരിച്ച് കൊടുക്കണമെന്നാണ് യുഎഇയിലെ അല്‍ ഐന്‍ സിവില്‍ കോടതി ഉത്തരവിട്ടത്.
യുഎഇയില്‍ ജോലി ചെയ്യുന്ന ഒരു ഗള്‍ഫ് പൗരനെതിരെ അതേ നാട്ടുകാരിയായ യുവതിയാണ് കോടതിയെ സമീപിച്ചത്. ഇരുഭാഗത്തെയും വാദങ്ങള്‍ കേട്ട ശേഷം യുവാവ് വാങ്ങിയ മുഴുവന്‍ പണവും തിരികെ നല്‍കണമെന്നും യുവതിയുടെ കോടതി ചിലവും കൂടി വഹിക്കണമെന്നും ജഡ്ജി ഉത്തരവിടുകയായിരുന്നു.
യുഎഇയില്‍വച്ച് പരിചയപ്പെട്ട ഇരുവരുടെയും സൗഹൃദം വളര്‍ന്ന് പിന്നീട് വിവാഹം ചെയ്യാമെന്ന് തീരുമാനിക്കുകയായിരുന്നുവെന്നാണ് പരാതി. എന്നാല്‍ താന്‍ സാമ്പത്തികമായി വളരെ കഷ്ടത്തിലാണെന്നും വിവാഹം ചെയ്യണമെന്ന് ആഗ്രഹമുണ്ടെങ്കിലും അതിന്റെ ചിലവ് വഹിക്കാന്‍ തനിക്ക് ഇപ്പോള്‍ സാധിക്കില്ലെന്നുമായിരുന്നു യുവാവ് പറഞ്ഞതെന്നും തുടര്‍ന്ന് ദീര്‍ഘകാലമായുള്ള പരിചയവും ബന്ധത്തില്‍ കാണിക്കുന്ന ആത്മാര്‍ഥതയും വിശ്വസിച്ച യുവതി പണം നല്‍കാമെന്ന് സമ്മതിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.
ഇതിനായി രണ്ട് ലക്ഷം ദിര്‍ഹമാണ് (44 ലക്ഷത്തിലധികം ഇന്‍ഡ്യന്‍ രൂപ) തന്റെ അകൗണ്ടില്‍ നിന്ന് യുവതി ഇയാള്‍ക്ക് ട്രാന്‍സ്ഫര്‍ ചെയ്ത് നല്‍കിയത്. എന്നാല്‍ പണം കിട്ടിയതിന് തൊട്ടുപിന്നാലെ യുവാവ് തന്നെ അവഗണിക്കാന്‍ തുടങ്ങിയെന്നും ഫോണ്‍ കോളുകള്‍ എടുക്കാതെയായെന്നും പരാതിയില്‍ പറയുന്നു. പിന്നീട് അന്വേഷിച്ചപ്പോള്‍ ഇയാള്‍ മറ്റൊരു സ്ത്രീയെ വിവാഹം ചെയ്തുവെന്നും കണ്ടെത്തി. ഇതോടെയാണ് താന്‍ കൊടുത്ത പണം തിരികെ വേണമെന്ന് ആവശ്യപ്പെട്ട് യുവാവിനെതിരെ യുവതി സിവില്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്.
Keywords: News,World,Gulf,Top-Headlines,Case,Complaint,Court,Court Order,Woman, Youth,UAE, UAE: Man takes Dh200,000 from woman for wedding, gets married to someone else
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.