ദുബൈ: സ്ത്രീകളെ ബഹുമാനിക്കുന്നതില്‍ യുഎഇ ഒന്നാം സ്ഥാനത്തെത്തി. 132 രാജ്യങ്ങളില്‍ നടത്തിയ പഠനങ്ങളില്‍ നിന്നുമാണ് യുഎഇ ഒന്നാമതെത്തിയത്. സ്ത്രീകളെ ബഹുമാനിക്കുന്നത് രാജ്യത്തിന്റെ സംസ്ക്കാരവും പാരമ്പര്യവുമാണെന്ന് വൈസ് പ്രസിഡന്റും യുഎഇയുടെ പ്രധാനമന്ത്രിയുമായ ഹിസ് ഹൈനസ് ശെയ്ഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മഖ്തൂം പറഞ്ഞു.
സ്ത്രീകളോട് ഞങ്ങള്‍ക്ക് അഗാധമായ ബഹുമാനമാണുള്ളത്. രാജ്യ നിര്‍മ്മാണത്തില്‍ സ്ത്രികള്‍ വഹിച്ച പങ്കും ത്യാഗവും മറക്കാവുന്നതല്ല. പലയിടത്തും പുരുഷന്മാരേക്കാള് കൂടുതല്‍ കാര്യങ്ങള്‍ സംഭാവന ചെയ്യാന്‍ സ്ത്രീകള്‍ക്ക് കഴിയുന്നു. സ്ത്രീകള്‍ക്ക് ഞങ്ങള്‍ നല്കുന്ന പിന്തുണയാണ് ഇതിന് കാരണം. അവരുടെ പൂര്‍ണ്ണമായ കഴിവുകള്‍ പുറത്തുകൊണ്ടുവരാന്‍ അവര്‍ക്ക് പിന്തുണ നല്കിയാല് മാത്രമേ കഴിയൂ ശെയ്ഖ് മുഹമ്മദ് പറഞ്ഞു.
സ്ത്രീകളോടുള്ള സമീപനത്തില്‍ മാത്രമല്ല, ഗ്ലോബല്‍ സോഷ്യല്‍ പ്രോഗ്രസ് ഇന്‍ഡക്സിലും യുഎഇ ഒന്നാമതാണ്. കുറ്റകൃത്യങ്ങളിലുള്ള കുറവ്, ആത്മഹത്യാനിരക്കിലുള്ള കുറവ്, സെക്കണ്ടറി വിദ്യാഭ്യാസ രംഗത്തിലെ ഉയര്‍ന്ന നിരക്ക് എന്നിവയാണ് യുഎഇയെ ഒന്നാമതെത്തിച്ചത്.
SUMMARY: The UAE ranks number one in the world for treating women with respect, according to a study comparing development and well-being among 132 nations.
Keywords: UAE, Respect, Women, Treating, Study,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.