ദുബൈയില്‍ കുടുംബ വിസയ്ക്ക് ശമ്പള പരിധി 10,000 ദിര്‍ഹം

 


ദുബൈ:  (www.kvartha.com 01.05.2014) ദുബൈ എമിറേറ്റില്‍ കുടുംബ വിസ ലഭിക്കാനുള്ള കുറഞ്ഞ ശമ്പള പരിധി 10,000 ദിര്‍ഹമാക്കി (1.6 ലക്ഷം രൂപ) ഉയര്‍ത്തി. കുടുംബവിസയ്ക്ക് വേണ്ടി അപേക്ഷിച്ചവരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചതാണ് ഇതിനുകാരണം.

ഒമാനിലും അടുത്തിടെ കുടംബവിസയ്ക്കുള്ള ശമ്പള പരിധി  600 റിയാലായി ഉയര്‍ത്തിയിരുന്നു(90,000 രൂപ).  അതേസമയം ദുബൈയില്‍ നിലവിലുള്ള വിസ പുതുക്കുന്നതിന് തടസമൊന്നുമില്ല. വിസക്കു വേണ്ടിയുള്ള പുതിയ അപേക്ഷകള്‍ക്ക് കുറഞ്ഞ ശമ്പളം 10,000 ദിര്‍ഹമോ, 9,000 ദിര്‍ഹമോ കമ്പനിവക താമസ സൗകര്യമോ ഉണ്ടായിരിക്കണമെന്നാണ് പുതിയ നിബന്ധന.

നിലവില്‍  4,000 ദിര്‍ഹവും 3,000 ദിര്‍ഹവും കമ്പനിവക താമസ സൗകര്യവുമാണ് കുടുംബ വിസ ലഭിക്കാന്‍ വേണ്ടിയിരുന്നത്. രക്ഷിതാക്കള്‍ക്ക് താമസ വിസയ്ക്ക്  അപേക്ഷിക്കാനുള്ള ശമ്പള പരിധി അടുത്തിടെ 20,000 ദിര്‍ഹമാക്കിയതിനു പിന്നാലെയാണ് കുടുംബ വിസ ലഭിക്കാനുള്ള ശമ്പള പരിധിയും കൂട്ടിയത്.

ദുബൈയില്‍ കുടുംബ വിസയ്ക്ക് ശമ്പള പരിധി 10,000 ദിര്‍ഹംഇന്ത്യന്‍ കമ്പനികളില്‍ ജോലി ചെയ്യുന്ന ഭൂരിഭാഗം പേര്‍ക്കും 10,000 ദിര്‍ഹത്തില്‍ താഴെയാണ് ശമ്പളം. ഇതുവരെ ദുബൈയില്‍ സ്ഥിര താമസക്കാരല്ലാത്ത കുടുംബാംഗങ്ങളും സന്ദര്‍ശക വിസ എടുക്കാതെ കുടുംബ വിസയാണ് എടുത്തിരുന്നത്.

വിസ റദ്ദാക്കാതിരിക്കാന്‍ ആറുമാസത്തിലൊരിക്കല്‍ ഇവര്‍ വന്നു പോവുകയാണ് പതിവ്. സന്ദര്‍ശക വിസ എടുക്കുന്നതിനേക്കാള്‍ ലാഭകരം കുടുംബ വിസ എടുക്കുന്നതാണ് .

ശമ്പള പരിധി വര്‍ധിപ്പിച്ചതിനു പുറമെ ഇനിമുതല്‍ കുടുംബത്തിനു സന്ദര്‍ശക വിസ

എടുക്കണമെങ്കില്‍ താമസ സൗകര്യം ഉണ്ടെന്നു കാണിക്കുന്ന  വാടകക്കരാര്‍ കാണിക്കണമെന്നുള്ള വ്യവസ്ഥയും ഏര്‍പെടുത്തി.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
പോലീസ് പിന്തുടര്‍ന്ന കഞ്ചാവ് കടത്തിയകാര്‍ അപകടത്തില്‍പെട്ടു; പ്രധാന പ്രതി അറസ്റ്റില്‍

Keywords:  Dubai, Family, Visa, Visit, Oman, Parents, Salary, Gulf.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia