യുഎഇയില്‍ ശമ്പളത്തിന്റെ 25 ഇരട്ടിയുമായി എങ്ങനെ റിട്ടയര്‍ ചെയ്യാം?

 


ദുബൈ: (www.kvartha.com 15.09.2015) യുഎഇയിലെ സ്വകാര്യ മേഖലയില്‍ തൊഴില്‍ ചെയ്യുന്നവര്‍ക്ക് സര്‍ക്കാരിന്റെ പെന്‍ഷന്‍ പദ്ധതിയുടെ ഫലം ലഭിക്കുകയില്ല. എന്നാല്‍ ശമ്പളത്തിന്റെ 14 മുതല്‍ 25 ഇരട്ടി വരെ തുക റിട്ടയര്‍ ചെയ്യുമ്പോള്‍ ഇവര്‍ക്ക് സ്വന്തമാക്കാനാകും. സ്വകാര്യ കമ്പനികള്‍ അവരുടെ സ്വന്തം റിട്ടയര്‍മെന്റ് സ്‌കീമുകള്‍ നടപ്പിലാക്കണമെന്ന് മാത്രം.

മാനവ വിഭവശേഷിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഒരു കണ്‍സള്‍ട്ടന്‍സി കമ്പനിയായ മെര്‍സര്‍ മിഡില്‍ ഈസ്റ്റാണ് ഇക്കാര്യം അറിയിച്ചത്. തൊഴിലാളിയും കമ്പനി ഉടമയും പതിവായി ഒരു തുക സമ്പാദ്യപദ്ധതിയിലേയ്ക്ക് മാറ്റിവെച്ചാല്‍ ഇത് സാധ്യമാകും. മെര്‍സര്‍ മിഡില്‍ ഈസ്റ്റ് പ്രിന്‍സിപ്പാള്‍ മാസെന്‍ അബു ഖാദര്‍ പറഞ്ഞു. ഒരേ കമ്പനിയില്‍ 15 മുതല്‍ 25 വര്‍ഷം വരെ തൊഴില്‍ ചെയ്തവര്‍ക്ക് വേണം പദ്ധതിയുടെ പ്രയോജനം നല്‍കാനെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരം തൊഴിലാളി സമ്പാദ്യ പദ്ധതികള്‍ ലോകത്തിന്റെ പല ഭാഗങ്ങളിലുമുള്ള കമ്പനികള്‍ നടപ്പാക്കുന്നുണ്ട്. മാസ വരുമാനത്തിന്റെ ഒരു ചെറിയ പങ്ക് പതിവായി സമ്പാദ്യ പദ്ധതിയില്‍ നിക്ഷേപിക്കണം. ഇതേ തുക കമ്പനി ഉടമയും നല്‍കണം. വര്‍ഷങ്ങള്‍ക്ക് ശേഷം ഈ സമ്പാദ്യ പദ്ധതിയില്‍ നിന്നും നല്ലൊരു തുക ഒരുമിച്ച് ലഭിക്കുകയും ചെയ്യും.

യുഎഇയില്‍ ശമ്പളത്തിന്റെ 25 ഇരട്ടിയുമായി എങ്ങനെ റിട്ടയര്‍ ചെയ്യാം?


SUMMARY: Dubai: Employees in the UAE’s private sector may not be entitled to a state pension, but they can still retire and take home a lump sum worth approximately 14 to 25 times their salary, if companies set up their own retirement scheme, a human resources consultancy said on Monday.

Keywords: UAE, Private Sector, Retirement, Employees, Employer,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia