UAE Government Employees | സര്‍കാര്‍ ജോലിക്കാര്‍ക്ക് ബിസിനസ് തുടങ്ങാന്‍ ഒരു വര്‍ഷം ശമ്പളത്തോടെ അവധി നല്‍കുമെന്ന് യുഎഇ ഭരണകൂടം
Jul 10, 2022, 08:43 IST
ദുബൈ: (www.kvartha.com) യുഎഇ പൗരന്മാര്ക്കിടയില് സംരംഭകത്വ ശേഷി വികസിപ്പിക്കാന്‍ പുതിയ പദ്ധതിയുമായി ഭരണകൂടം. രാജ്യത്തെ സര്‍കാര്‍ ജീവനക്കാരായ സ്വദേശികള്‍ക്ക് സ്വന്തമായി ബിസിനസ് തുടങ്ങാന്‍ ഒരു വര്‍ഷത്തെ അവധി അനുവദിക്കുമെന്നതാണ് പുതിയ പ്രഖ്യാപനം.
മാത്രമല്ല, അവധി എടുക്കുന്ന ഒരു വര്‍ഷം പകുതി ശമ്പളവും ലഭിക്കും. കൂടാതെ ഒരു വര്‍ഷം കഴിഞ്ഞാല്‍ ജോലിയില്‍ തിരികെ പ്രവേശിക്കുകയും ചെയ്യാം എന്നതാണ് പ്രധാന ആകര്‍ഷണം. കൂടുതല്‍ സ്വദേശികളെ സംരംഭകരാക്കാനുള്ള പരിശ്രമത്തിന്റെ ഭാഗമായാണ് ഇപ്പോള്‍ പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍.
സംരംഭങ്ങള്‍ തുടങ്ങാനുള്ള അവധി ഉപയോഗിക്കുമ്പോള്‍ അവരുടെ സര്‍കാര്‍ ജോലിയും നിലനിര്‍ത്താന്‍ സാധിക്കും. വ്യാഴാഴ്ച യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹ് മദ് ബിന്‍ റാശിദ് ആല് മക്തൂമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ക്യാബിനറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.
യുഎഇയുടെ സമ്പദ് വ്യവസ്ഥ മുന്നോട്ടുവയ്ക്കുന്ന വലിയ വാണിജ്യ സാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ യുവാക്കളെ പ്രേരിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമെന്ന് ശൈഖ് മുഹ് മദ് ട്വീറ്റ് ചെയ്തു. സ്വദേശികള്‍ ജോലി ചെയ്യുന്ന ഫെഡറല്‍ വകുപ്പുകളുടെ തലവനായിരിക്കും സംരംഭങ്ങള്‍ തുടങ്ങാനുള്ള ഒരു വര്‍ഷത്തെ അവധി അനുവദിക്കുന്നത്.
കോവിഡിന് മുമ്പുണ്ടായിരുന്ന സാഹചര്യവുമായി രാജ്യത്തിന്റെ സാമ്പത്തിക നില ക്യാബിനറ്റ് താരതമ്യം ചെയ്തുവെന്നും എണ്ണയിതര കയറ്റുമതിയില്‍ 47 ശതമാനം വര്‍ധനവും വിദേശ നിക്ഷേപത്തില്‍ 16 ശതമാനം വര്‍ധനവും പുതിയ കംപനികളുടെ കാര്യത്തില്‍ 126 ശതമാനം വര്‍ധനവും രേഖപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, അടുത്ത ആറുമാസത്തേക്ക് യുഎഇ പൗരന്മാര്ക്കുള്ള ഭവന നിര്‍മാണ വായ്പയും ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു. 2.4 ബില്യന്‍ ദിര്‍ഹമാണ് വായ്പയായി അനുവദിക്കുക. ഈ വര്‍ഷം 3000 പേര്‍ക്ക് പദ്ധതിയുടെ ആനുകൂല്യം നല്‍കാനാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്.
Keywords: News,World,international,Gulf,UAE,Job,Business,Finance,Dubai, UAE announces year-long leave for government employees to start businesses
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.