വാഹനാപകടത്തില്‍ അകപ്പെട്ട് റോഡില്‍ കിടന്ന അഞ്ചംഗ കുടുംബത്തെ കവര്‍ച്ച ചെയ്ത കേസില്‍ 2 പ്രതികള്‍ക്ക് 6 മാസം തടവ്
Jun 22, 2016, 13:35 IST
അബൂദാബി: (www.kvartha.com 22.06.2016) അബൂദാബിയില്‍ വാഹനം അപകടത്തില്‍പെട്ട് റോഡില്‍ കിടന്ന അഞ്ചംഗ കുടുംബത്തെ കവര്‍ച്ച ചെയ്ത കേസില്‍ 2 പ്രതികള്‍ക്ക് 6 മാസം വീതം തടവ്. കുടുംബം സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
അപകടത്തിന് ദൃക്‌സാക്ഷികളായ രണ്ട് പേരാണ് കേസിലെ പ്രതികള്‍. അപകടത്തില്‍ അകപ്പെട്ട കുടുംബത്തെ സഹായിക്കാതെ ഇവര്‍ അവരെ കവര്‍ച്ച ചെയ്യുകയായിരുന്നു.
അറബ് ദമ്പതികളും മൂന്ന് ആണ്‍ മക്കളുമാണ് കാറിലുണ്ടായിരുന്നത്. പിന്നീട് സ്ഥലത്തെത്തിയ പോലീസ് പരിക്കേറ്റുകിടന്ന കുടുംബത്തെ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ കുടുംബനാഥന് ബോധം വീണതോടെയാണ് തങ്ങള്‍ കവര്‍ച്ചയ്ക്കിരയായതായി അദ്ദേഹം പോലീസിനെ അറിയിച്ചത്.
13,000 ദിര്‍ഹവും ആഭരണങ്ങളും മൂന്ന് മൊബൈല്‍ ഫോണുകളുമാണ് പ്രതികള്‍ മോഷ്ടിച്ചത്. കുടുംബനാഥന്റെ പരാതിയില്‍ അന്വേഷണം നടത്തിയ പോലീസ് പ്രതികളെ പിടികൂടി അറസ്റ്റ് ചെയ്തു. തുടര്‍ന്ന് നടന്ന വിചാരണയില്‍ പ്രതികളെ ഒരു വര്‍ഷം വീതം തടവിനായിരുന്നു കീഴ്‌ക്കോടതി വിധിച്ചത്. എന്നാല്‍ അപ്പീല്‍ കോടതി ശിക്ഷ 6 മാസം വീതമാക്കി കുറച്ചു.
SUMMARY: Two men who happened to witness an accident on Abu Dhabi road stopped their car and rushed to the overturned vehicle. Instead of helping the injured family of five, they robbed them.
Keywords: Two men, Happened, Witness, Accident, Abu Dhabi, Road, Stopped, Car, Rushed, Overturned vehicle, Instead

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.