ഖത്തറിലെ റെസ്റ്റോറന്റ് അപകടത്തില്‍ മരിച്ച 3 മലയാളികള്‍ക്കും ഒരു ലക്ഷം ഖത്തര്‍ റിയാല്‍ വീതം നഷ്ടപരിഹാരം നല്‍കും
Aug 1, 2015, 11:59 IST
ദോഹ:(www.kvartha.com 01.08.2015) ഖത്തറില്‍ റെസ്‌റ്റോറന്റ് അപകടത്തില്‍ മരിച്ച മൂന്നു മലയാളികള്‍ക്കും ഒരു ലക്ഷം ഖത്തര്‍ റിയാല്‍ വീതം നഷ്ടപരിഹാരം നല്‍കാന്‍ ക്രിമിനല്‍ കീഴ്‌കോടതിയുടെ ഉത്തരവ്.
ദയാധനം നല്‍കാന്‍ ഉത്തരവിട്ടവരില്‍ മൂന്നു മലയാളികള്‍ ഉള്‍പെടെ അഞ്ച് ഇന്ത്യക്കാര്‍ക്കും ഒരു ലക്ഷം ഖത്തര്‍ റിയാല്‍ വീതം ലഭിക്കും. കേസിലെ ആദ്യ രണ്ടു പ്രതികളായ ഈജിപ്ഷ്യന്‍ സ്വദേശിയും ഇന്ത്യക്കാരനും അറുപതിനായിരം ഖത്തര്‍ റിയാല്‍ വീതവും മൂന്നും നാലും പ്രതികള്‍ നാല്‍പ്പതിനായിരം റിയാല്‍ വീതവുമാണ് ദയാധനമായി മരിച്ചവരുടെ ബന്ധുക്കള്‍ക്ക് നല്‍കേണ്ടത്. റസ്‌റ്റോറന്റിലെ അറ്റകുറ്റപ്പണികള്‍ തീരുന്നതുവരെ ഗ്യാസ് വിതരണം ചെയ്യുന്നത് നിര്‍ത്തിവെക്കണമെന്ന വിവരം ബന്ധപ്പെട്ടവരെ അറിയിക്കുന്നതില്‍ വീഴ്ച വരുത്തിയതാണ് ഗ്യാസ് വിതരണം ചെയ്ത വുഖൂദിലെ ജീവനക്കാരനായ ഇന്ത്യക്കാരന് മേല്‍ ചുമത്തിയിരിക്കുന്ന കുറ്റം.
അറ്റകുറ്റപ്പണികള്‍ക്കു ശേഷം യാതൊരു പരിശോധനയും കൂടാതെ പുതിയ ഗ്യാസ് ലൈന്‍ കണക്ഷന്‍ നല്‍കി അശ്രദ്ധ കാണിച്ചതിനാണ് ഈജിപ്ഷ്യന്‍ സ്വദേശിക്കെതിരെ കുറ്റം ചുമത്തിയത്. ദയാധനത്തിന് പുറമേ ആദ്യ നാല് പ്രതികള്‍ക്കും അഞ്ചുവര്‍ഷം വരെ തടവുശിക്ഷ അനുഭവിക്കേണ്ടിയും വരും. 2012ല്‍ വില്ലാജിയോമാള്‍ തീപിടുത്തത്തില്‍ 19പേര്‍ കൊല്ലപ്പെട്ടതിനുശേഷം രാജ്യത്തുണ്ടായ ഏറ്റവും വലിയ അപകടമായിരുന്നു ഇത്. റെസ്‌റ്റൊറന്റിനു മുകളില്‍ മേല്‍ക്കൂരയില്‍ പ്രത്യേകം ക്രമീകരിച്ച ഗ്യാസ് ടാങ്ക് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്.
ഹോട്ടലിലുണ്ടായിരുന്നവരും സമീപത്തെ കടയിലുണ്ടായിരുന്നവരും ഷോപ്പുകളിലേക്ക് സാധനങ്ങള്‍ ഡെലിവറി ചെയ്യാനെത്തിയവരുമാണ് ദുരന്തത്തിനിരയായത്. നാല് പേര്‍ സംഭവസ്ഥലത്തു വെച്ചും മറ്റുള്ളവര്‍ ആശുപത്രിയിലുമാണ് മരിച്ചത്. അപകടം നടന്ന റസ്‌റ്റോറന്റിന് സമീപം മലയാളികളുടെ ഉടമസ്ഥതയിലുള്ള ടേസ്റ്റി ഹോട്ടലില്‍ ജോലി ചെയ്തിരുന്നവരാണ് മരിച്ച മലയാളികള്‍. അപകടത്തില്‍ 42 പേര്‍ക്ക് പരുക്കേറ്റിരുന്നു. ഇവരുടെ പരിക്കിന്റെ സ്വഭാവം അനുസരിച്ച് 10,000റിയാല്‍ വരെ നഷ്ടപരിഹാരം നല്‍കണമെന്നും കോടതി ഉത്തരവിട്ടു.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 27 നു ഗറാഫയിലെ ഇസ്താംബൂള്‍ റെസ്‌റ്റോറന്റില്‍ ഗ്യാസ് ടാങ്ക് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ 11 പേര്‍ മരിച്ചിരുന്നു. മരിച്ചവര്‍ക്കെല്ലാം ഒരുലക്ഷം ഖത്തര്‍ റിയാല്‍ വീതം ദയാധനമായി നല്‍കാനാണ് കീഴ്‌കോടതിയുടെ ഉത്തരവ്.
ദയാധനം നല്‍കാന്‍ ഉത്തരവിട്ടവരില്‍ മൂന്നു മലയാളികള്‍ ഉള്‍പെടെ അഞ്ച് ഇന്ത്യക്കാര്‍ക്കും ഒരു ലക്ഷം ഖത്തര്‍ റിയാല്‍ വീതം ലഭിക്കും. കേസിലെ ആദ്യ രണ്ടു പ്രതികളായ ഈജിപ്ഷ്യന്‍ സ്വദേശിയും ഇന്ത്യക്കാരനും അറുപതിനായിരം ഖത്തര്‍ റിയാല്‍ വീതവും മൂന്നും നാലും പ്രതികള്‍ നാല്‍പ്പതിനായിരം റിയാല്‍ വീതവുമാണ് ദയാധനമായി മരിച്ചവരുടെ ബന്ധുക്കള്‍ക്ക് നല്‍കേണ്ടത്. റസ്‌റ്റോറന്റിലെ അറ്റകുറ്റപ്പണികള്‍ തീരുന്നതുവരെ ഗ്യാസ് വിതരണം ചെയ്യുന്നത് നിര്‍ത്തിവെക്കണമെന്ന വിവരം ബന്ധപ്പെട്ടവരെ അറിയിക്കുന്നതില്‍ വീഴ്ച വരുത്തിയതാണ് ഗ്യാസ് വിതരണം ചെയ്ത വുഖൂദിലെ ജീവനക്കാരനായ ഇന്ത്യക്കാരന് മേല്‍ ചുമത്തിയിരിക്കുന്ന കുറ്റം.
അറ്റകുറ്റപ്പണികള്‍ക്കു ശേഷം യാതൊരു പരിശോധനയും കൂടാതെ പുതിയ ഗ്യാസ് ലൈന്‍ കണക്ഷന്‍ നല്‍കി അശ്രദ്ധ കാണിച്ചതിനാണ് ഈജിപ്ഷ്യന്‍ സ്വദേശിക്കെതിരെ കുറ്റം ചുമത്തിയത്. ദയാധനത്തിന് പുറമേ ആദ്യ നാല് പ്രതികള്‍ക്കും അഞ്ചുവര്‍ഷം വരെ തടവുശിക്ഷ അനുഭവിക്കേണ്ടിയും വരും. 2012ല്‍ വില്ലാജിയോമാള്‍ തീപിടുത്തത്തില്‍ 19പേര്‍ കൊല്ലപ്പെട്ടതിനുശേഷം രാജ്യത്തുണ്ടായ ഏറ്റവും വലിയ അപകടമായിരുന്നു ഇത്. റെസ്‌റ്റൊറന്റിനു മുകളില്‍ മേല്‍ക്കൂരയില്‍ പ്രത്യേകം ക്രമീകരിച്ച ഗ്യാസ് ടാങ്ക് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്.
ഹോട്ടലിലുണ്ടായിരുന്നവരും സമീപത്തെ കടയിലുണ്ടായിരുന്നവരും ഷോപ്പുകളിലേക്ക് സാധനങ്ങള്‍ ഡെലിവറി ചെയ്യാനെത്തിയവരുമാണ് ദുരന്തത്തിനിരയായത്. നാല് പേര്‍ സംഭവസ്ഥലത്തു വെച്ചും മറ്റുള്ളവര്‍ ആശുപത്രിയിലുമാണ് മരിച്ചത്. അപകടം നടന്ന റസ്‌റ്റോറന്റിന് സമീപം മലയാളികളുടെ ഉടമസ്ഥതയിലുള്ള ടേസ്റ്റി ഹോട്ടലില്‍ ജോലി ചെയ്തിരുന്നവരാണ് മരിച്ച മലയാളികള്‍. അപകടത്തില്‍ 42 പേര്‍ക്ക് പരുക്കേറ്റിരുന്നു. ഇവരുടെ പരിക്കിന്റെ സ്വഭാവം അനുസരിച്ച് 10,000റിയാല്‍ വരെ നഷ്ടപരിഹാരം നല്‍കണമെന്നും കോടതി ഉത്തരവിട്ടു.
Also Read:
കാഞ്ഞങ്ങാട് പുതിയകോട്ടയില്‍ കുഴഞ്ഞുവീണു മരിച്ചയാളെ തിരിച്ചറിഞ്ഞു
Keywords: Twelve dead in Qatar restaurant gas explosion; court order to give compensation, Doha, Malayalees, Egypt, Gulf.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.