യുഎഇയില്‍ ശൈത്യകാലത്തിന് തുടക്കം

 


അബൂദാബി: (www.kvartha.com 22.12.2015) യുഎഇയില്‍ ശരത്കാലത്തിന് വിടപറഞ്ഞ് ശൈത്യകാലം വരവായി. ഡിസംബര്‍ 23, ചൊവ്വാഴ്ച (ഇന്ന്) ശൈത്യകാലത്തിന്റെ ആരംഭ ദിനമാണ്.

ഈ വര്‍ഷം ശരത്കാലം 91 ദിവസം നീണ്ടുനിന്നു. തിങ്കളാഴ്ചയായിരുന്നു ശരത്കാലത്തിന് അന്ത്യം കുറിച്ചത്. ഇനിയുള്ള ദിവസങ്ങളില്‍ രാത്രി കാലങ്ങള്‍ ഹൃസ്വവും പകലുകള്‍ ദൈര്‍ഘ്യമേറിയതുമായിരിക്കും.

സൗദി അറേബ്യയിലെ അല്‍ ഖാസീം യൂണിവേഴ്‌സിറ്റിയിലെ ജ്യോതിശാസ്ത്രജ്ഞനായ അബ്ദുല്ല അല്‍ മസ്‌നദിനെ ഉദ്ദരിച്ച് സബ്ഖ് പത്രമാണിത് റിപോര്‍ട്ട് ചെയ്തത്.

ശരത്കാലത്തിന്റെ ആരംഭത്തില്‍ തന്നെ രാത്രി കാലങ്ങള്‍ക്ക് 4 സെക്കന്റ് ദൈര്‍ഘ്യമേറിയിരുന്നു. ഇത് ക്രമേണ വര്‍ദ്ധിച്ചുവരികയും ചെയ്തു. തിങ്കളാഴ്ചയോടെ ഈ വര്‍ദ്ധനവ് പകല്‍ സമയങ്ങള്‍ക്ക് വഴിമാറി. ഇന്നാണ് യുഎഇയിലേയും മിഡില്‍ ഈസ്റ്റിലേയും ഈ വര്‍ഷത്തെ ഏറ്റവും ചെറിയ പകലും ദൈര്‍ഘ്യമേറിയ രാത്രിയുള്ള ദിനം.

യുഎഇയില്‍ ശൈത്യകാലത്തിന് തുടക്കം


SUMMARY: Autumn season ended in the Gulf on Monday and winter will start today (Tuesday), when day time will begin to increase, according to a Saudi expert.

Keywords: UAE, Autumn, Winter,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia