ദുബായ്: ദുബായില്‍ ടോയ്‌ലറ്റ് വിപ്ലവം അരങ്ങേറുന്നു. 'കാര്യസാധ്യ'ത്തിന് ശേഷം കഴുകാനോ കൈ തുടയ്ക്കാനോ വിഷമിക്കേണ്ട. കഴുകല്‍, തുടയ്ക്കല്‍, മസാജിംഗ് തുടങ്ങിയ നിരവധി കാര്യങ്ങള്‍ ചെയ്ത് തരുന്ന ഒരു ടോയ്‌ലറ്റ് വിപ്ലവത്തിന് സാക്ഷിയാവുകയാണ് ദുബായ്. 'ബയോ ബിഡറ്റ്' എന്ന് പേരിട്ടുള്ള ഈ ടോയ്‌ലറ്റ് ഒരു അമേരിക്കന്‍ കമ്പനിയാണ് നിര്‍മ്മിച്ചിരിക്കുന്നത്. അന്താരാഷ്ട്ര കെട്ടിട നിര്‍മ്മാണ മേളയോടനുബന്ധിച്ച് ഇതിന്റെ പ്രദര്‍ശനം നഗരത്തില്‍ നടക്കുന്നുണ്ട്.
വയര്‍ലെസ് റിമോട്ട് കണ്‍ ട്രോളര്‍ ഉപയോഗിച്ചാണ് ഈ ടോയ്‌ലറ്റ് പ്രവര്‍ത്തിപ്പിക്കേണ്ടത്. ടോയ്‌ലറ്റില്‍ ഇരുന്നാല്‍ മനോഹരമായ പ്രകൃതി ദൃശ്യങ്ങളും മുകളിലെ ജനലിലൂടെ ദൃശ്യമാണ്. ശാരീരിക വിഷമതകള്‍ അനുഭവിക്കുന്ന രോഗികള്‍ക്കും വാര്‍ദ്ധക്യത്തിലെത്തിയവര്‍ക്കും ഈ ടോയ്‌ലറ്റ് വളരെ പ്രയോജനപ്രദമാണെന്ന്‍ ഇതിന്റെ നിര്‍മ്മാതാക്കള്‍ അവകാശപ്പെട്ടു. 2,075 ദിര്‍ഹമാണ് ഒരു ടോയ്‌ലറ്റിന്റെ വില. ഗള്‍ഫ് നാടുകളില്‍ ആദ്യമായാണ് ഇത്തരം ടോയ്‌ലറ്റുകള്‍ പ്രദര്‍ശിപ്പിക്കുന്നത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.