ADVERTISEMENT
അബൂദാബി: സഹോദരനെ കൊലപ്പെടുത്തിയ രണ്ട് ഒമാനികളെ വെടിവെച്ചുകൊന്ന മൂന്ന് സഹോദരന്മാര്ക്ക് കോടതി വധശിക്ഷ വിധിച്ചു. അല്‍ ഐനില്‍ വച്ചാണ് സഹോദരന്മാര് ഒമാനികളെ കൊലപ്പെടുത്തിയത്. 2009 ആഗസ്റ്റില്‍ എമിറേറ്റി സഹോദരന്മാരുടെ ഇളയ സഹോദരനെ അല്‍ ബുറേമിയില്‍ ക്ഷണിച്ചുവരുത്തി ബന്ധുക്കളായ രണ്ട് ഒമാനികള്‍ എമിറേറ്റി യുവാവിനെ കൊലപ്പെടുത്തുകയായിരുന്നു. ജ്യൂസില്‍ വിഷം കലര്‍ത്തി നല്‍കിയായിരുന്നു കൊലപാതകം. ഈ കേസില്‍ ഇരുവര്‍ക്കും കോടതി ജീവപര്യന്തം ശിക്ഷ വിധിക്കുകയും ചെയ്തു.
ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ഒമാനികള്‍ക്ക് നേരെ അല്‍ ഐനില്‍ വച്ച് സഹോദരന്മാര് കാറോടിച്ച് കയറ്റുകയായിരുന്നു. ശേഷം ചോരവാര്‍ന്ന് കിടന്ന ഒമാനികളെ സഹോദരങ്ങള്‍ വെടിവെച്ചു കൊലപ്പെടുത്തി. കേസില്‍ ഇളയ സഹോദരനെ കോടതി വെറുതേ വിട്ടു. സഹോദരനെ കൊലപ്പെടുത്തിയതിന്റെ പ്രതികാരമായാണ് ഇവര്‍ ഒമാനികളെ കൊലപ്പെടുത്തിയത്. പ്രതികളുടെ ഫോണ്‍ കോളുകളുടെ വിശദാംശങ്ങളും ട്രാഫിക് പോലീസിന്റെ പക്കലുള്ള തെളിവുകളും കോടതിയില്‍ ഹാജരാക്കിയിരുന്നു.
SUMMARY: Abu Dhabi: Three Emirati brothers have been sentenced to death for murdering two Omanis in Al Ain, the Abu Dhabi Criminal Court announced on Thursday.
Keywords: Gulf news, Abu Dhabi, Three, Emirati, Brothers, Sentenced, Death, Murdering, Two Omanis, Al Ain, Abu Dhabi Criminal Court, Thursday.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.