കാറില്‍ മറന്നുവെച്ച 235,000 ദിര്‍ഹം ഉടമയ്ക്ക് തിരികെ നല്കിയ ദുബൈ െ്രെഡവറെ ആര്‍ടിഎ ബാഡ്ജ് നല്കി ആദരിച്ചു
Sep 17, 2015, 13:53 IST
ദുബൈ: (www.kvartha.com 17.09.2015) കമ്പ്യൂട്ടര്‍ ഡിസൈന്‍ ജോലി ഉപേക്ഷിച്ചാണ് ആരിഫുല്‍ കരീമെന്ന ബംഗ്ലാദേസി ദുബൈയില്‍ ടാക്സി െ്രെഡവറായി എത്തിയത്. കഴിഞ്ഞ 2 വര്‍ഷമായി ഇദ്ദേഹം ദുബൈയിലുണ്ട്.
അടുത്തിടെ ആരിഫുല്‍ കരീമിനെ റോഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി ബാഡ്ജ് നല്കി ആദരിച്ചു. ആരിഫിന്റെ കാറില്‍ ഒരു യാത്രക്കാരന് മറന്നുവെച്ച 235,000 ദിര്‍ഹം തിരികെ നല്‍കിയതിനായിരുന്നു ആദരം.
വളരെ അഭിമാനത്തോടെയാണ് തന്നെ സമീപിച്ച മാധ്യമപ്രവര്‍ത്തകനെ ആരിഫ് ബാഡ്ജ് തൊട്ടുകാണിച്ചത്. നിരവധി തവണ ഇത്തരം പ്രവൃത്തികള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഇത്തവണ മാത്രമാണ് പലരും തന്നെ അറിഞ്ഞതെന്നും ആരിഫ് പറയുന്നു.
ഇക്കഴിഞ്ഞ റമദാനിലാണ് കാറില്‍ നിന്നും ഒരു കടലാസുപൊതി ലഭിച്ചത്. തുറന്നുനോക്കിയപ്പോള്‍ പണം. ഉടനെ എണ്ണി തിട്ടപ്പെടുത്തി ആര്‍ടിഎയുടെ ഓഫീസില്‍ പണമെത്തിച്ചു. പിറ്റേന്ന് ആര്‍ടിഎയുടെ ഓഫീസില്‍ നിന്നും വിളി വന്നു. ഓഫീസില്‍ നേരിട്ട് ഹാജരാകണമെന്നായിരുന്നു ആവശ്യം.
ഇതനുസരിച്ച് ഓഫീസിലെത്തിയ ആരിഫിനെ കാത്ത് ആ യാത്രക്കാരനുണ്ടായിരുന്നു. നന്ദി പൂര്‍വ്വം അദ്ദേഹം ആരിഫിനെ കെട്ടിപ്പിടിച്ചു ചുംബിച്ചു. സല്‍കര്‍മ്മത്തിനുള്ള പ്രതിഫലമായി 300 ദിര്‍ഹവും നല്കി.
ഒരിക്കല്‍ 50 ദിര്‍ഹത്തിന് പകരം ഒരു യാത്രക്കാരന് 500 ദിര്‍ഹം നല്കിയ കാര്യവും ആരിഫ് പറഞ്ഞു. അന്നും ആ പണം ഞാന്‍ തിരികെ നല്കി. ഇതിന് പുറമേ നിരവധി മൊബൈലുകളും മറ്റും കാറില്‍ യാത്രക്കാര്‍ മറന്നിടാറുണ്ടെന്ന് ആരിഫ് പറയുന്നു. അവ കണ്ടുകിട്ടുന്ന സമയത്ത് തന്നെ ആര്‍ടിഎയുടെ ഓഫീസില്‍ എത്തിക്കാറുണ്ടെന്നും ചിരിയോടെ ആരിഫ് പറയുന്നു.
SUMMARY: Ever since he ditched a computer design job for that of a taxi driver at Dubai Taxi, Ariful Karim has been driving people around the UAE.
Keywords: UAE, Dubai, Driver, Ariful Karim,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.