അബൂദാബിയില്‍ ടെയില്‍ഗേറ്റിംഗില്‍ കുടുങ്ങി പൊലിഞ്ഞ ജീവനുകള്‍ 22

 


അബൂദാബി: (www.kvartha.com 08/02/2015) കഴിഞ്ഞ വര്‍ഷം അബൂദാബിയില്‍ ടെയില്‍ ഗേറ്റിംഗില്‍ കുടുങ്ങി പൊലിഞ്ഞ ജീവനുകള്‍ 22. ആകെ വാഹനാപകടങ്ങളുടെ 12 ശതമാനവും ടെയില്‍ഗേറ്റിംഗിലാണ് സംഭവിച്ചിരിക്കുന്നത്. ട്രക്കുകളിലും മറ്റും ഭാരം കയറ്റുന്നതിനും ഇറക്കുന്നതിനും ട്രക്കിന്റെ പിറകില്‍ ഘടിപ്പിക്കുന്ന ഗേറ്റാണ് ടെയില്‍ഗേറ്റ്.

അബൂദാബിയില്‍ കഴിഞ്ഞ വര്‍ഷമുണ്ടായ ടെയില്‍ഗേറ്റ് അപകടങ്ങളുടെ എണ്ണം 227 അണ്. ഇതില്‍ 22 പേര്‍ കൊല്ലപ്പെടുകയും 16 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. അബൂദാബി പോലീസ് ട്രാഫിക് ആന്റ് പട്രോള്‍സ് ഡയറക്ടറേറ്റാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

അബൂദാബിയില്‍ ടെയില്‍ഗേറ്റിംഗില്‍ കുടുങ്ങി പൊലിഞ്ഞ ജീവനുകള്‍ 22ഹോണുകളും ഹെഡ് ലൈറ്റുകളും മുന്‍പേ പോകുന്ന െ്രെഡവര്‍മാരുടെ ഏകാഗ്രത നശിപ്പിക്കുമെന്ന് ഗതാഗത വകുപ്പ് മേധാവി കേണല്‍ മുഹമ്മദ് സൈഫ് അല്‍ മസ് റൂഈ പറഞ്ഞു. ഇത്തരത്തിലുണ്ടാകുന്ന വാഹനാപകടങ്ങളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നതായും അദ്ദേഹം അറിയിച്ചു.

SUMMARY: Tailgating resulted in 227 accidents last year, representing 12 per cent of traffic accident causes. And these accidents resulted in 22 deaths and 16 serious injuries, according to statistics released by the Abu Dhabi Police Traffic and Patrols Directorate.

Keywords: Abu Dhabi, UAE, Accidents, Tail Gate, Deaths
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia