സ്വിസ്സ് ബഹുമതി യൂസഫലിക്ക് സമ്മാനിച്ചു

 


അബുദാബി: പ്രമുഖ വ്യവസായിയും അബുദാബി ചേംബര്‍ ഓഫ് കോമേഴ്‌സ് ഡയറക്ടര്‍ ബോര്‍ഡംഗവുമായ എം.എ.യൂസഫലിക്ക് സ്വിറ്റ്‌സര്‍ലാന്‍ഡ് സര്‍ക്കാരിന്റെ ബഹുമതി സമ്മാനിച്ചു. അബുദാബി ഫെയര്‍മോണ്ട് ഹോട്ടലില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ യു.എ.ഇ.യിലെ സ്വിറ്റ്‌സര്‍ലാണ്ട് സ്ഥാനപതി വോള്‍ഫ്ഗാങ് ബ്രൂവല്‍ഹാര്‍ട്ടാണ് ബഹുമതി സമ്മാനിച്ചത്.

ഗള്‍ഫിലെ പ്രമുഖ വ്യാപാര സ്ഥാപനമായ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖല സ്വിറ്റ്‌സര്‍ലാന്‍ഡിലെ വാണിജ്യ മേഖലയ്ക്ക് നല്‍കുന്ന മികച്ച സംഭാവനകള്‍ക്കും, ഗള്‍ഫ് രാജ്യങ്ങളുമായുള്ള സൗഹൃദം പരിപോഷിപ്പിക്കുന്നതിന് യൂസഫലി വഹിക്കുന്ന പരിശ്രമങ്ങള്‍ക്കുമുള്ള അംഗീകാരമായാണ് സ്വിസ്സ് സര്‍ക്കാരിന്റെ ഈ ബഹുമതി.
സ്വിസ്സ് ബഹുമതി യൂസഫലിക്ക് സമ്മാനിച്ചു
സ്വിറ്റ്സര്‍ലാന്റ് സര്‍ക്കാരിന്റെ ബഹുമതിയായ സ്വിസ് അംബാസഡര്‍ അവാര്‍ഡ്  യു.എ.ഇ.യിലെ
സ്വിസ്സ് സ്ഥാനപതി വോള്‍ഫ് ഗാങ് ബ്രൂവല്‍ഹാര്‍ട്ടൈല്‍ നിന്നും എം.എ.യൂസഫലി  സ്വീകരിക്കുന്നു. 
യു.എ.ഇ. വിദേശകാര്യ മന്ത്രി ഷെയ്ഖ് അബ്ദുള്ള ബിന്‍ സായ്ദ് അല്‍ നഹ്യാന്‍, യു.എ.ഇ. ധനകാര്യ സഹമന്ത്രി ഒബൈദ് ഹുമൈദ് അല്‍ തായര്‍, ആദ്യമായി സൗരോര്‍ജ്ജം ഉപയോഗിച്ച് വിമാനം പറത്തിയ ഡോ: ബര്‍ട്രാണ്ട് പിക്കാര്‍ഡ്, സ്വിസ്സ് ബിസിനസ്സ് കൗണ്‍സിലിന്റെ വൈസ് പ്രസിഡണ്ടും, അല്‍ സുവൈദി കമ്പനിയുടെ എംഡിയുമായ മുഹമ്മദ് അല്‍ സുവൈദി എന്നിവരോടൊപ്പമാണ് യൂസഫലി അവാര്‍ഡ് സ്വീകരിച്ചത്. പ്രമുഖ അറേബ്യന്‍ ചിത്രകാരിയായ അസ്സ അല്‍ ഖുബൈസി രൂപകല്‍പന ചെയ്ത ശില്‍പവും ബഹുമതിപത്രവുമടങ്ങുന്നതാണ് അവാര്‍ഡ്.

സ്വിസ്സ് ബഹുമതി യൂസഫലിക്ക് സമ്മാനിച്ചു
സ്വിസ്സ് അവാര്‍ഡ് നേടിയ യു.എ.ഇ. ധനകാര്യ മന്ത്രി ഒബൈദ് ഹുമൈ അല്‍ തായര്‍, ആദ്യമായി സൗ രോര്‍ജ്ജം
ഉപയോഗിച്ച് വിമാനം പറത്തിയ ഡോ: ബര്‍ട്രാണ്ട് പിക്കാര്‍ഡ്, സ്വിസ്സ് ബിസിനസ്സ് കൗണ്‍സിലിന്റെ
വൈസ് പ്രസിഡണ്ടും അല്‍ സുവൈദി കമ്പനിയുടെ എംഡി. മുഹമ്മദ് അല്‍ സുവൈദി,
എം.എ.യൂസഫലി എന്നിവര്‍ സ്വിസ്സ് സ്ഥാനപതി വോള്‍ഫ്ഗാങ് ബ്രൂവ ല്‍ഹാര്‍ട്ടിനോടൊപ്പം.
റാസല്‍ ഖൈമ ഭരണാധികാരി ശൈഖ് സൗദ് ബിന്‍ സഖര്‍ അല്‍ ഖാസിമി, യു.എ.ഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മകൂമിന്റെ പത്‌നിയുമായ ഹയാ രാജകുമാരി, യു.എ.ഇ. വാണിജ്യ മന്ത്രി ലുബ്‌ന അല്‍ ഖാസിമി, യു.എ.ഇ. ഉന്നത വിദ്യാഭ്യാസ മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍, എമിറേറ്റ്‌സ് ചെയര്‍മാന്‍ ശൈഖ് അഹമ്മദ് ബിന്‍ സയ്യിദ് അല്‍ മകും തുടങ്ങിയവര്‍ക്കായിരുന്നു മുന്‍ വര്‍ഷങ്ങളില്‍ ഈ ബഹുമതി ലഭിച്ചിരുന്നത്.

സ്വിസ് സര്‍ക്കാരിന്റെ ഈ ബഹുമതിയില്‍ ഏറെ സന്തോഷമുണ്ടെന്നും ഇത് മഹത്തായ ഒരു അംഗീകാരമായാണ് കണക്കാക്കുന്നതെന്നും, ഇതിന് സ്വിസ്സ് സര്‍ക്കാരിനോട് ഏറെ നന്ദിയുണ്ടെന്നും ഒരു പ്രതികരണത്തില്‍ ലുലു ഗ്രൂപ്പ് മാനേജിംഗ് ഡയറക് ടര്‍ എം.എ.യൂസഫലി പറഞ്ഞു. ഭാവിപ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം പകരുന്നതാണ് ഇതു പോലുള്ള അംഗീകാരമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Keywords: Swiss award, M.A.Yusufali, Abudhabi, Lulu Hyper Market, Gulf.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia