അബൂദാബിയില്‍ അശ്ലീല വെബ്‌സൈറ്റ് തിരയുന്നതും കാണുന്നതും കുറ്റകരം; ശിക്ഷ 6 മാസം ജയിലും ഒരു മില്യണ്‍ ദിര്‍ഹം പിഴയും

 


അബൂദാബി: (www.kvartha.com 12.09.2015) അശ്ലീല വെബ്‌സൈറ്റുകള്‍ കാണുന്നതിനും തിരയുന്നതിനുമെതിരെ ശക്തമായ മുന്നറിയിപ്പുമായി അബൂദാബി. ഇത്തരം വെബ്‌സൈറ്റുകള്‍ തിരയുന്നതുപോലും കുറ്റകരമാണെന്ന് ജുഡീഷ്യല്‍ ഡിപാര്‍ട്ട്‌മെന്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. കുറ്റക്കാര്‍ക്ക് 6 മാസം തടവും ഒരു മില്യണ്‍ ദിര്‍ഹം വരെ പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണിത്. കുറ്റക്കാരെ എളുപ്പത്തില്‍ കണ്ടെത്താനാകുമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

അശ്ലീല വെബ്‌സൈറ്റുകള്‍ തിരയുകയോ അശ്ലീല ദൃശ്യങ്ങളോ ഫോട്ടോകളോ ഡൗണ്‍ ലോഡ് ചെയ്യുകയോ ചെയ്യുന്നവരെ കണ്ടെത്താന്‍ എമിറേറ്റ്‌സിന്റെ സുരക്ഷ അധികൃതര്‍ സാങ്കേതിക വിദ്യയുടെ സഹായം തേടിയിട്ടുണ്ട്. അതിനാല്‍ അശ്ലീലം തിരയുന്നവരെ എളുപ്പം കണ്ടെത്താനാകും.

ഇത്തരം കേസുകളില്‍ ഉള്‍പ്പെട്ട 6 പേരെ അടുത്തിടെ അറസ്റ്റ് ചെയ്തതായും അധികൃതര്‍ അറിയിച്ചു. ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍ ബയാനാണ് ജുഡീഷ്യല്‍ ഡിപാര്‍ട്ട്‌മെന്റിന്റെ പ്രസ്താവന പ്രസിദ്ധീകരിച്ചത്.
അബൂദാബിയില്‍ അശ്ലീല വെബ്‌സൈറ്റ് തിരയുന്നതും കാണുന്നതും കുറ്റകരം; ശിക്ഷ 6 മാസം ജയിലും ഒരു മില്യണ്‍ ദിര്‍ഹം പിഴയും

SUMMARY: Abu Dhabi authorities have issued a stern warning to the public against using and surfing obscene websites, saying offenders can be easily detected and could face at least six months in prison plus up to Dh1 million fine.

Keywords: UAE, Abu Dhabi, Obscene websites, Criminal offence,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia