ശ്രീചിത്തിര തിരുന്നാള്‍ മഹാരാജ പുരസ്‌കാരം സമ്മാനിക്കും

 


അബുദാബി: (www.kvartha.com 31/07/2015) യു.എ.ഇ. പ്രസിഡണ്ടിന്റെ മതകാര്യ ഉപദേഷ്ടാവും പണ്ഡിതനുമായ ശൈഖ് അലി അല്‍ ഹാഷിമിക്ക് കൊല്ലം മയ്യനാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഉമ്മുല്‍ മു അമീന്‍ സൊസൈറ്റിയുടെ ഈ വര്‍ഷത്തെ ശ്രീചിത്തിര തിരുന്നാള്‍ മഹാരാജ പുരസ്‌കാരം സമ്മാനിക്കും.

ഗള്‍ഫ് രാജ്യങ്ങളിലെത്തുന്നവര്‍ക്കും പ്രത്യേകിച്ച് ഇന്ത്യക്കാര്‍ക്കും വേണ്ടി ശൈഖ് അലി അല്‍ ഹാഷിമി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായാണ് അദ്ദേഹത്തെ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തതെന്ന് സൊസൈറ്റി പ്രസിഡണ്ട് എം. സുലൈമാന്‍ കുഞ്ഞ് വിശദമാക്കി.
ശ്രീചിത്തിര തിരുന്നാള്‍ മഹാരാജ പുരസ്‌കാരം സമ്മാനിക്കും
ശൈഖ് അലി അല്‍
ഹാഷിമി
ഉമ്മുല്‍ മു അമീന്‍ സൊസൈറ്റി ആറാം വര്‍ഷമാണ് പുരസ്‌കാരം നല്‍കുന്നത്. കുട്ടികളുടെ സംരക്ഷണം, വിദ്യാഭ്യാസം, ആരോഗ്യ പരിപാലനം, വിവാഹ സഹായധനം, തൊഴിലുപകരണ വിതരണം തുടങ്ങിയവയെല്ലാം അര്‍ഹരായവര്‍ക്ക് ലഭ്യമാക്കുന്ന പദ്ധതികളാണ് സൊസൈറ്റി 1997 മുതല്‍ നടപ്പാക്കിവരുന്നത്.



Keywords : Abu Dhabi, Gulf, Award, UAE, President, Shri Chithira Thirunal. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia