സഊദി അറേബ്യ മാസ്കും സാമൂഹിക അകലവും വീണ്ടും നിർബന്ധമാക്കി; വ്യാഴാഴ്ച രാവിലെ മുതൽ പ്രാബല്യത്തിൽ വരും; നിയമലംഘകർക്ക് ശിക്ഷാ മുന്നറിയിപ്പ്
Dec 29, 2021, 18:11 IST
റിയാദ്: (www.kvartha.com 29.12.2021) മാസ്കും സാമൂഹിക അകലവും വീണ്ടും നിർബന്ധമാക്കി സഊദി അറേബ്യ. വ്യാഴാഴ്ച രാവിലെ ഏഴ് മണി മുതൽ എല്ലാ ഇൻഡോർ, ഔട് ഡോർ പരിപാടികളിലും പ്രവർത്തനങ്ങളിലും പുതിയ നിർദേശങ്ങൾ നിർബന്ധമായി പാലിക്കേണ്ടതാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
മുൻകരുതൽ നടപടികൾ പാലിക്കുന്നതിൽ പരാജയപ്പെടുന്ന പക്ഷം നിയമപരമായ ശിക്ഷകൾ നേരിടേണ്ടി വരുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. കോവിഡ് കേസുകളുടെ എണ്ണത്തിലുള്ള വർധനയും പുതിയ വകഭേദങ്ങളും ഉണ്ടായതിനെ തുടർന്നാണ് ഈ തീരുമാനമെടുത്തതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
ആഗോളതലത്തിലും പ്രാദേശികമായുമുള്ള കോവിഡ് വ്യാപന സാഹചര്യങ്ങൾക്കനുസരിച്ച് ആരോഗ്യമന്ത്രാലയത്തിന്റെ തുടർചയായ വിലയിരുത്തലിന് വിധേയമായാണ് നടപടിക്രമങ്ങളും മുൻകരുതലുകളുമെന്നും അറിയിപ്പിൽ പറയുന്നു.

Keywords: Gulf, News, Saudi Arabia, COVID-19, Mask, Fine, Corona, Top-Headlines, Social distancing and mask again mandotary in Saudi Arabia.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.