സ്കൈ സ്ക്രാപർ അവാർഡ് 2011: അബൂദബിയിലെ ഇത്തിഹാദ് ടവേഴ്സിന് മൂന്നാം സ്ഥാനം

 


സ്കൈ സ്ക്രാപർ അവാർഡ് 2011: അബൂദബിയിലെ ഇത്തിഹാദ് ടവേഴ്സിന് മൂന്നാം സ്ഥാനം
അബൂദബി: 2011ലെ സ്കൈ സ്ക്രാപർ അവാർഡിൽ അബൂദബിയിലെ ഇത്തിഹാദ് ടവേഴ്സിന് മൂന്നാം സ്ഥാനം. ലോകത്തിലെ മികച്ച നിർമ്മാണ വൈദഗ്ദ്ധ്യം പുലർത്തുന്ന കെട്ടിടങ്ങൾക്ക് നൽകുന്ന പുരസ്ക്കാരമാണ് സ്കൈ സ്ക്രാപർ അവാർഡ്. ന്യൂയോർക്ക് നഗരത്തിലെ സ്പ്രൂസ് സ്ട്രീറ്റ്, കുവൈറ്റ് സിറ്റിയിലെ അൽ ഹംറ ടവർ എന്നിവയാണ് ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയത്. വെള്ളിയും നീലയും നിറങ്ങളിലുള്ള ഗ്ലാസുകൊണ്ട് മനോഹരമാക്കിയ ഇത്തിഹാദ് ടവേഴ്സ് തുറമുഖ നഗരമെന്ന അബൂദബിയുടെ ചരിത്രം വ്യക്തമാക്കുന്ന മാതൃകയിലുള്ളതാണെന്ന് ജൂറി അംഗങ്ങൾ അവാർഡ് പ്രഖ്യാപന വേളയിൽ പറഞ്ഞു.

മൽസരത്തിനെത്തിയ 220 കെട്ടിടങ്ങളിൽ നിന്നുമാണ് അബൂദബിയിലെ ഇത്തിഹാദ് ടവേഴ്സ് മൂന്നാം സ്ഥാനത്തെത്തിയത്.

SUMMERY: A “harmonious ensemble of buildings with its soft, curving contours” has won the Etihad Towers in Abu Dhabi, a coveted architectural award.

Keywords: Gulf, Abu Dhabi, Etihad Towers, Award, Sky scraper, New York, Spruce Street, Al Hamra Tower, Kuwait City, Harmonious ensemble of buildings,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia