യുഎഇ ദുഃഖസാന്ദ്രം; വിട പറഞ്ഞത് പ്രസിഡന്റിന്റെ സഹോദരന്‍ ഷെയ്ഖ് സുല്‍ത്താന്‍, മൂന്നു ദിവസം ഔദ്യോഗിക ദുഃഖാചരണം

 


അബുദാബി: (www.kvartha.com 19.11.2019) യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സയ്യിദ് അല്‍ നഹ്യാന്റെ സഹോദരന്‍ ഷെയ്ഖ് സുല്‍ത്താന്‍ അന്തരിച്ചു. തിങ്കളാഴ്ചയായിരുന്നു ഷെയ്ഖ് സുല്‍ത്താന്‍ അന്തരിച്ചത്. മരണത്തെ തുടര്‍ന്ന് യുഎഇയില്‍ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ദേശീയ പതാക താഴ്ത്തിക്കെട്ടുമെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. സഹോദരന്റെ മരണത്തില്‍ ഷെയ്ഖ് ഖലീഫ അനുശോചനം രേഖപ്പെടുത്തി. അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സയ്യിദ് അല്‍ നഹ്യാനും അനുശോചനം അറിയിച്ചു.

ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ സയ്യിദിന്റെ മരണത്തില്‍ അദ്ദേഹത്തിന്റെ കുടുംബത്തോടും യുഎഇയിലെ ജനതയോടും അഗാധമായ ദുഃഖം അറിയിക്കുന്നു. അന്തരിച്ച ഷെയ്ഖിന്റെ മക്കള്‍ രാജ്യത്തിനായി കാലാതീതമായ സംഭാവനകള്‍ നല്‍കിയവരാണ്. ഈ രാജ്യം പടുത്തുയര്‍ത്തുന്നതില്‍ അവരും കൂടെയുണ്ടായിരുന്നതായും അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തിയും സമാധാനവും നല്‍കി സ്വര്‍ഗത്തില്‍ പ്രവേശിക്കാന്‍ ദൈവം അനുഗ്രഹിക്കട്ടെ. ഈ ദുഃഖം താങ്ങാനുള്ള കരുത്ത് അദ്ദേഹത്തിന്റെ കുടുംബത്തിനും യുഎഇ ജനതയ്ക്കും ദൈവം നല്‍കട്ടെയെന്നും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ഭരണാധികാരിയുമായി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും മരണത്തില്‍ അനുശോചനം അറിയിച്ച് ട്വിറ്ററില്‍ കുറിച്ചു.

യുഎഇ ദുഃഖസാന്ദ്രം; വിട പറഞ്ഞത് പ്രസിഡന്റിന്റെ സഹോദരന്‍ ഷെയ്ഖ് സുല്‍ത്താന്‍, മൂന്നു ദിവസം ഔദ്യോഗിക ദുഃഖാചരണം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Abu Dhabi, News, Gulf, World, Death, President, Brother, Sheikh Sultan bin Zayed, brother of President Sheikh Khalifa, dies
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia