ഷംസുദ്ദീന്‍ ചിറാക്കല്‍
ദുബൈ: (www.kvartha.com 19/09/2015) ദുബൈ നിവാസികളെ സംബന്ധിച്ച് അവരുടെ ജീവിതത്തിലെ സുപരിചിതനായ പേരുകളില്‍ ഒന്നായിരുന്നു ഷെയ്ഖ് റാഷിദ് ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് ആല്‍ മക്തൂമിന്റേത്. കൈവെച്ച മേഖലയിലെല്ലാം തന്റേതായ കൈയൊപ്പ് ചാര്‍ത്തിയ ആ ചെറുപ്പക്കാരന്‍ ഈ ലോകം വിട്ടു പോയി എന്നത് പലര്‍ക്കും ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല.
1981 നവംബര്‍ 12നായിരുന്നു ദുബൈ ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് റാഷിദ് ആല്‍ മക്തൂമിന്റെയും ഷെയ്ഖ ഹിന്ദ് ബിന്‍ത് മക്തൂമിന്റെയും മൂത്തമകനായായിരുന്നു ഷെയ്ഖ് റാഷിദിന്റെ ജനനം. ദുബൈയിലെ റാഷിദ് സ്‌കൂള്‍ ഫോര്‍ ബോയ്‌സില്‍ ആയിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം. അതിന് ശേഷം ഇംഗ്ലണ്ടിലെ സാന്‍ഡ്ഹര്‍സ്റ്റ് മിലിട്ടറി അക്കാദമിയില്‍ നിന്ന് ബിരുദം നേടി.
കായികരംഗമായിരുന്നു ഷെയ്ഖ് റാഷിദെന്ന ചെറുപ്പക്കാരനെ ഏറ്റവും ആകര്‍ഷിച്ച പ്രധാന മേഖല. ദുബൈയുടെ കായിക വികസനവും വളര്‍ച്ചയും അദ്ദേഹത്തിന്റെ സ്വപ്‌നമായിരുന്നു. ദീര്‍ഘദൂരം ഓട്ടം പോലുള്ള എന്‍ഡുറന്‍സ് സ്‌പോര്‍ട്‌സിലാണ് ഷെയ്ഖ് റാഷിദ് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. 2006 ദോഹ ഏഷ്യന്‍ ഒളിമ്പിക്‌സില്‍ 120 കിലോമീറ്റര്‍ എന്‍ഡുറന്‍സില്‍ രണ്ടു സ്വര്‍ണം ഷെയ്ഖ് റാഷിദ് നേടിയിട്ടുണ്ട്.
മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ആരാധകനായിരുന്ന ഷെയ്ഖ് റാഷിദിന് കുതിര സവാരിയായിരുന്നു മറ്റൊരു കമ്പം. രാജ്യാന്തരതലത്തില്‍ പ്രശസ്തമായ സബീര്‍ റേസിംഗ് ഇന്റര്‍നാഷണല്‍ കുതിരപന്തയം അദ്ദേഹത്തിന്റെ ഉടമസ്ഥതയിലാണുള്ളത്. 428 കുതിരപ്പന്തയങ്ങളില്‍ വിജയക്കൊടി പാറിച്ചിട്ടുമുണ്ട്.
കായിക രംഗത്തിന് പുറമെ ബിസിനസിലും മുന്നിലായിരുന്നു ഷെയ്ഖ് റാഷിദ്. 34 വയസിനിടെ 1.9 ബില്യണ്‍ യുഎസ് ഡോളറിന്റെ (ഏകദേശം 12,000 കോടി രൂപ) ആസ്തിയാണ് അദ്ദേഹം സ്വന്തമാക്കിയത്. വിവിധ ബിസിനസ് ഗ്രൂപ്പുകള്‍ സ്വന്തം പേരിലുണ്ട്. പലരും സഹോദരന്‍ ഹമദാന്‍ രാജകുമാരനെ അറിയാമെങ്കിലും ഷെയ്ഖ് റാഷിദിന്റെ കഴിവുകളും മികവും ഇപ്പോഴാണ് ശ്രദ്ധിക്കുന്നത്. അപ്പോഴേക്കും അദ്ദേഹം ലോകം വിട്ടുപോവുകയും ചെയ്തു.
Keywords: Sheikh Rashid Al Maktoum no more, Sheikh Rashid bin Mohammed bin Rashid Al Maktoum, Gulf, Dubai, Shamsuddeen Chirakkal.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.