'ദുബൈയുടെയും യുഎഇയുടെയും സാമ്പത്തികവും വികസനപരവുമായ അഭിവൃദ്ധിയില്‍ കേരളീയര്‍ പ്രധാന പങ്കുവഹിക്കുന്നു'; ശൈഖ് മുഹമ്മദിന്റെ മലയാളം ട്വീറ്റ് വൈറലായി

 



ദുബൈ: (www.kvartha.com 03.02.2022) മുഖ്യമന്ത്രി പിണറായി വിജയന് എക്സ്പോ 2020-ലെ 'കേരള വീകി'ല്‍ സ്വീകരണം നല്‍കിയ ശേഷം ഊഷ്മള വരവേല്‍പ് നല്‍കിയതിന്റെ സന്തോഷം പങ്കുവച്ചുള്ള യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ആൽ മക്തൂമിന്റെ മലയാളം ട്വീറ്റ് വൈറലായി. മുഖ്യമന്ത്രിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് അദ്ദേഹം കൂടിക്കാഴ്ചയെ കുറിച്ച് മലയാളത്തില്‍ ട്വീറ്റ് ചെയ്തത്.

'ദുബൈയുടെയും യുഎഇയുടെയും സാമ്പത്തികവും വികസനപരവുമായ അഭിവൃദ്ധിയില്‍ കേരളീയര്‍ പ്രധാന പങ്കുവഹിക്കുന്നു'; ശൈഖ് മുഹമ്മദിന്റെ മലയാളം ട്വീറ്റ് വൈറലായി


'ദുബൈയുടെയും യുഎഇയുടെയും സാമ്പത്തികവും വികസനപരവുമായ അഭിവൃദ്ധിയില്‍ കേരളീയര്‍ പ്രധാന പങ്കുവഹിക്കുന്നുദുബൈയുടെയും യുഎഇയുടെയും സാമ്പത്തികവും വികസനപരവുമായ അഭിവൃദ്ധിയില്‍ കേരളീയര്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്' -എന്ന് ശൈഖ് മുഹമ്മദ് ട്വിറ്റെറില്‍ കുറിച്ചു.

എക്സ്പോ 2020 വേദിയില്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതിനുശേഷമാണ് തന്റെ ഔദ്യോഗിക ട്വിറ്റെര്‍ അകൗണ്ടിലൂടെ ശൈഖ് മുഹമ്മദ് ട്വീറ്റ് ചെയ്തത്.  

Keywords:  News, World, International, Gulf, UAE, Pinarayi Vijayan, Twitter, Social Media, Sheikh Mohammed bin Rashid Al Maktoum welcomes Pinarayi Vijayan and tweets in Malayalam
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia