ഷാര്‍ജയില്‍ വാഹനം കയറി മരിച്ചത് 37 കുട്ടികള്‍

 


ഷാര്‍ജ: ഷാര്‍ജയില്‍ കഴിഞ്ഞ വര്‍ഷം വാഹനം കയറി മരിച്ച കുട്ടികളുടെ എണ്ണം 37. ഷാര്‍ജ പോലീസ് പട്രോളിംഗ് ഡിപാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ ലഫ്. കേണല്‍ അഹമ്മദ് ബിന്‍ ദര്‍വിഷ് ആണ് ഇക്കാര്യം അറിയിച്ചത്. ആകെ 223 പേരാണ് 2013ല്‍ വാഹനം കയറി മരിച്ചത്. പിതാവ് കാര്‍ പിറകോട്ടെടുക്കുന്നതിനിടയില്‍ നാലു വയസുകാരി അല്‍ഭുതകരമായി രക്ഷപ്പെട്ടത് ഈ മാസം ആദ്യമാണ്. ഉടനെ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിക്കുകയും ഭാഗ്യവശാല്‍ രക്ഷപ്പെടുകയുമായിരുന്നു. അമ്മാവന്റെ വാഹനം കയറി ഒരു വയസുകാരന്‍ കൊല്ലപ്പെട്ടത് ഈവര്‍ഷമാണ്. വാഹനങ്ങള്‍ പിറകോട്ടെടുക്കുന്നതിനിടയിലാണ് ഇത്തരത്തിലുള്ള ഭൂരിഭാഗവും അപകടങ്ങള്‍ സംഭവിക്കുന്നത്.
ഷാര്‍ജയില്‍ വാഹനം കയറി മരിച്ചത് 37 കുട്ടികള്‍എന്നാല്‍ വാഹനങ്ങള്‍ പിറകോട്ടെടുക്കുന്നതിനിടയില്‍ മരണപ്പെടുന്ന കുട്ടികളുടെ എണ്ണം മുന്‍ വര്‍ഷങ്ങളേക്കാള്‍ കുറവായിരുന്നുവെന്നും ദര്‍വിഷ് പറഞ്ഞു.
SUMMARY: Runover accidents claimed the lives of 37 children last year, according to the latest statistics revealed by Sharjah Police.
Keywords: Gulf, Sharjah, Accident, Children
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia