പരീക്ഷാ പേടി; ട്യൂഷന്‍ സെന്ററിലേക്ക് പോയ മലയാളിയായ 10-ാം ക്ലാസ് വിദ്യാര്‍ത്ഥിയെ ഷാര്‍ജയില്‍ നിന്നും കാണാതായി

 


ഷാര്‍ജ: (www.kvartha.com 24.11.2019) പരീക്ഷാപ്പേടിയുള്ള മലയാളി വിദ്യാര്‍ഥിയെ ഷാര്‍ജയില്‍ നിന്ന് കാണാതായതായി രക്ഷിതാക്കളുടെ പരാതി. അബു ഷഗാറയില്‍ താമസിക്കുന്ന തൃശൂര്‍ സ്വദേശി സന്തോഷ് രാജന്‍- ബിന്ദു സന്തോഷ് ദമ്പതികളുടെ മകന്‍ അമേയ സന്തോഷി (15) നെയാണ് വെള്ളിയാഴ്ച മുതല്‍ കാണാതായത്.

ഷാര്‍ജ ഡിപിഎസ് പത്താം ക്ലാസ് വിദ്യാര്‍ഥിയാണ് അമേയ. വെള്ളിയാഴ്ച രാവിലെ 10.15ന് രക്ഷിതാക്കള്‍ മകനെ ട്യൂഷന്‍ സെന്ററിനടുത്ത് ഇറക്കിവിട്ടതാണ്. എന്നാല്‍, കുട്ടി ട്യൂഷന്‍ സെന്ററില്‍ പ്രവേശിക്കുന്നതായി സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടില്ല. അമേയ ക്ലാസിലെത്തിയില്ലെന്ന് അധ്യാപകനും പറഞ്ഞു.

പരീക്ഷാ പേടി; ട്യൂഷന്‍ സെന്ററിലേക്ക് പോയ മലയാളിയായ 10-ാം ക്ലാസ് വിദ്യാര്‍ത്ഥിയെ ഷാര്‍ജയില്‍ നിന്നും കാണാതായി

തുടര്‍ന്ന് മാതാപിതാക്കള്‍ ഇതുസംബന്ധിച്ച് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് കുട്ടിയെ കണ്ടെത്താനുള്ള ശ്രമം ഊര്‍ജിതമാക്കിയതായി പിതാവ് സന്തോഷ് രാജന്‍ പറഞ്ഞു. അമേയയുടെ കൈയില്‍ മൊബൈല്‍ ഫോണ്‍ ഉണ്ടെങ്കിലും സ്വിച്ച്ഡ് ഓഫാണ്. ഇതുവരെ മാതാപിതാക്കളെയോ കൂട്ടുകാരെയോ അധ്യാപകരെയോ അമേയ ബന്ധപ്പെട്ടിട്ടുമില്ല.

കാണാതാകുമ്പോള്‍ പച്ച ടിഷേര്‍ട്ടും നീല ത്രിഫോര്‍ത് പാന്റസുമാണ് കുട്ടി ധരിച്ചിരുന്നത്. കറുത്ത ബാക്ക് പാക്ക് ബാഗുമുണ്ടായിരുന്നു. കൈയില്‍ കറുത്ത ചരടും കെട്ടിയിട്ടുണ്ട്. 10 ദിര്‍ഹത്തിലധികം മകന്റെ കൈയിലുണ്ടാകാന്‍ സാധ്യതയില്ലെന്നു മാതാവ് ബിന്ദു പറയുന്നു. അടുത്തു വരുന്ന സി ബി എസ് ഇ പൊതു പരീക്ഷ സംബന്ധിച്ച് മകന് നേരിയ ഭയവും സമ്മര്‍ദവുമുണ്ടായിരുന്നതായി ബന്ധുക്കള്‍ പറയുന്നു.

ഞായറാഴ്ചയാണ് സയന്‍സ് പരീക്ഷ. ഈ വിഷയം നന്നായി പഠിക്കാനാകാത്തതിലും കുട്ടി വലിയ പ്രയാസത്തിലായിരുന്നു. അമേയയുടെ കുടുംബം പൂനെയിലാണ് സ്ഥിര താമസം. അമേയയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുക.

അതേസമയം, അമേയയെ കണ്ടെത്തി എന്ന രീതിയില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രചാരണം നടത്തുന്നതായി ബന്ധുക്കള്‍ പരാതിപ്പെട്ടു. കുട്ടിയെ കണ്ടെത്തിയിട്ടില്ലെന്നും വ്യാജ പ്രചാരണം നിര്‍ത്തി അന്വേഷണത്തില്‍ സഹകരിക്കണമെന്നും ബന്ധുക്കള്‍ അഭ്യര്‍ഥിച്ചു. ഫോണ്‍: 050 584 3889 (സന്തോഷ് രാജന്‍)

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Sharjah school student goes missing, Sharjah, News, Missing, Police, Complaint, Student, Parents, Gulf, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia