അശ്ലീല ചിത്രങ്ങളുള്ള പ്രസിദ്ധീകരണങ്ങള്‍ വില്‍ക്കുന്നതിന് ഷാര്‍ജ മുന്‍സിപ്പാലിറ്റി 5,000 ദിര്‍ഹം പിഴ ചുമത്തി
Sep 27, 2013, 08:47 IST
ഷാര്‍ജ: ഷാര്‍ജയില്‍ അശ്ലീല ചിത്രങ്ങള്‍ ഉള്ള പ്രസിദ്ധീകരണങ്ങള്‍ വില്‍ക്കുന്ന പുസ്തകശാലയ്ക്ക് 5,000 ദിര്‍ഹം പിഴ ചുമത്തുമെന്ന് ഷാര്‍ജ മുന്‍സിപ്പാലിറ്റി അധികൃതര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. എമിറേറ്റിലെ ഒരു പ്രമുഖ വ്യാപാര സ്ഥാപനത്തില്‍ നഗ്നചിത്രം പതിച്ച മാഗസിന്‍ വില്‍പനയ്ക്കു വേണ്ടി പ്രദര്‍ശിപ്പിച്ചത് വിവാദമായതിനെ തുടര്‍ന്നാണ് അധികൃതര്‍ നടപടിയെടുക്കാന്‍ തീരുമാനിച്ചത്.
അശ്ലീല പടങ്ങളുള്ള പ്രസിദ്ധീകരണം വില്‍പനയ്ക്ക് പ്രദര്‍ശിപ്പിച്ചതിനെതിരെ സ്വദേശികളും വിദേശികളുമടക്കം ധാരാളം പേര്‍ പരാതിയുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ ഉപഭോക്താക്കളില്‍ നിന്നും പ്രസിദ്ധീകരണത്തിനെതിരെ ഉണ്ടായ പ്രതിഷേധം അറിഞ്ഞ സ്ഥാപനത്തിന്റെ നടത്തിപ്പുകാര്‍ പിന്നീട് ഖേദം പ്രകടിപ്പിച്ചതായി അധികൃതര്‍ പറഞ്ഞു.
ഇത്തരം പ്രസിദ്ധീകരണങ്ങള്‍ പിടിച്ചെടുത്തു നശിപ്പിക്കുകയും വില്‍പന മരവിപ്പിക്കുകയും ചെയ്യുമെന്ന് മീഡിയ കൗണ്‍സില്‍ അധികൃതര്‍ അറിയിച്ചു.
രാജ്യത്തിനകത്തു പ്രിന്റ് ചെയ്യുന്ന പ്രസിദ്ധീകരണങ്ങള്‍ക്കും ഇനിമുതല്‍ പ്രിന്റിങ് കൗണ്‍സിലിന്റെ അംഗീകാരം വേണമെന്നു മീഡിയ കൗണ്‍സില്‍ പരിശോധനാ വിഭാഗം മേധാവി ജുമുഅ അല്ലീം അറിയിച്ചു. യു.എ.ഇയ്ക്കു പുറത്തുള്ള പ്രസിദ്ധീകരണങ്ങള്‍ അതിര്‍ത്തി കാര്യാലയങ്ങളാണു നിരീക്ഷിക്കേണ്ടത്.
രാജ്യത്തിനകത്തെ പ്രസിദ്ധീകരണാലയങ്ങളുടെ നിയമലംഘനങ്ങള്‍ക്ക് ആദ്യഘട്ടത്തില്‍ ചെറിയ രീതിയിലുള്ള താക്കീതു നല്‍കും. അതിനുശേഷവും തെറ്റ് ആവര്‍ത്തിക്കുകയാണെങ്കില്‍ ലൈസന്‍സ് റദ്ദാക്കുന്നതടക്കമുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്നും ജുമു അ അല്ലീം അറിയിച്ചു.
Also Read:
മേട്ടുപ്പാളയത്ത് കാര്‍ കുഴിയിലേക്ക് മറിഞ്ഞ് പള്ളിക്കര സ്വദേശികളായ 2 യുവാക്കള്‍ മരിച്ചു
Keywords: Licence, Law and order, Published, Sharjah, Municipality, Nude Photo, Complaint, UAE, Gulf, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.