ദുബൈ ഭരണാധികാരി ഷെയ്ഖ് മുഹമ്മദിന്റെ മൂത്ത മകന്‍ ഷെയ്ഖ് റാഷിദ് ആല്‍ മക്തൂം ഹൃദയാഘാതം മൂലം മരിച്ചു

 


ദുബൈ: (www.kvartha.com 19.09.15) ദുബൈ ഭരണാധികാരിയുടെ മകന്‍ ഷെയ്ഖ് റാഷിദ് ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് ആല്‍ മക്തൂം ഹൃദയാഘാതം മൂലം മരിച്ചു. ശനിയാഴ്ച രാവിലെയായിരുന്നു അന്ത്യം. 34 വയസ്സായിരുന്നു. മരണത്തില്‍ ദുബൈയില്‍ മൂന്നുദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ചു.

യു എ ഇയില്‍ പതാക പകുതി താഴ്ത്തി കെട്ടും. ദുബൈ പ്രധാനമന്ത്രിയും വൈസ് പ്രസിഡന്റുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് ആല്‍ മുക്തമിന്റെ മൂത്തമകനാണ്. വലിയ കുതിര പ്രേമിയായിരുന്ന അദ്ദേഹം സബീല്‍ കുതിരപ്പന്തിയുടെ ഉടമ കൂടിയായിരുന്നു. നാം അല്ലാഹുവിന്റെ അടിമകളാണ്, 'അവരിലേക്ക് നാം മടങ്ങേണ്ടതുണ്ട്' എന്ന്  മരണവിവരം അറിയിച്ചുകൊണ്ട്
ദുബൈ റൂളേഴ്‌സ് കോര്‍ട്ട് പുറത്തിറക്കിയ അനുശോചന സന്ദേശത്തില്‍ പറയുന്നു.

ദുബൈ ഭരണാധികാരി ഷെയ്ഖ് മുഹമ്മദിന്റെ മൂത്ത മകന്‍ ഷെയ്ഖ് റാഷിദ് ആല്‍ മക്തൂം ഹൃദയാഘാതം മൂലം മരിച്ചു

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia