ബുര്‍ജ് ഖലീഫയില്‍ സര്‍വീസ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിച്ചു

 


ദുബൈ: ബുര്‍ജ് ഖലീഫയിലെ റസിഡന്‍ഷ്യല്‍ കോര്‍പ്പറേറ്റ് യൂണിറ്റുകളുടെ സര്‍വീസ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിച്ചു. റെസിഡന്‍ഷ്യല്‍ യൂണിറ്റുകള്‍ക്ക് 27 ശതമാനവും കോര്‍പ്പറേറ്റ് യൂണിറ്റുകള്‍ക്ക് 37 ശതമാനവുമാണ് വര്‍ദ്ധന.

പുതിയ നിരക്ക് വര്‍ദ്ധനവനുസരിച്ച് റെസിഡന്‍ഷ്യല്‍ അപാര്‍ട്ട്‌മെന്റ് ഉടമകള്‍ ചതുരശ്ര അടിക്ക് 70.02 ദിര്‍ഹം നല്‍കേണ്ടി വരും. ഇത് 2012ല്‍ 55.01 ദിര്‍ഹമായിരുന്നു ഈടാക്കിയിരുന്നത്.

ബുര്‍ജ് ഖലീഫയില്‍ സര്‍വീസ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിച്ചു
കഴിഞ്ഞ വര്‍ഷം 83.12 ദിര്‍ഹം സര്‍വീസ് ചാര്‍ജ്ജ് നല്‍കിയിരുന്ന അര്‍മാനി റസിഡന്‍ന്റ്‌സ് ചതുരശ്ര അടിക്ക് 85.35 ദിര്‍ഹം സര്‍വീസ് ചാര്‍ജ്ജായി നല്‍കണം.

നിരക്ക് വര്‍ദ്ധന സംബന്ധിച്ച നോട്ടീസ് കൈപറ്റിയതായി ബുര്‍ജ് ഖലീഫയിലെ അപാര്‍ട്ട്‌മെന്റ് ഉടമസ്ഥന്‍ അറിയിച്ചു.

മൂന്ന് ഭാഗങ്ങളായിട്ടാണ് ബുര്‍ജ് ഖലീഫയിലെ സര്‍വീസ് ചാര്‍ജ്ജിനെ തിരിച്ചിരിക്കുന്നത്. കമ്യുണിറ്റി സര്‍വീസ് ഫീസ്, ചില്ലര്‍ ചാര്‍ജ്ജ്, ഹോട്ട് ആന്‍ഡ് കോള്‍ഡ് വാട്ടര്‍ ചാര്‍ജ്ജ്. റസിഡന്‍ഷ്യല്‍ യൂണിറ്റുകള്‍ക്ക് കമ്യൂണിറ്റി ചാര്‍ജ്ജ് 59.30 ദിര്‍ഹവും ചില്ലര്‍ ചാര്‍ജ്ജ് 9.69 ദിര്‍ഹവും ഹോട്ട് ആന്‍ഡ് കോള്‍ഡ് വാട്ടര്‍ ചാര്‍ജ്ജ് 1.03 ഫില്‍സുമാണ് പുതുക്കിയ നിരക്ക്.

കോര്‍പ്പറേറ്റ് സ്യൂട്ടുകള്‍ക്ക് കമ്യൂണിറ്റി സര്‍വീസ് ഫീസ് 93.28 ദിര്‍ഹവും ചില്ലര്‍ ചാര്‍ജ്ജ് 9.69 ദിര്‍ഹവും ഹോട്ട് ആന്‍ഡ് കോള്‍ഡ് വാട്ടര്‍ ചാര്‍ജ്ജ് 1.03 ഫില്‍സുമാണ് നിരക്ക്.

SUMMARY: Service charges for residential and corporate units in Burj Khalifa, the world’s tallest tower, have been increased by 27 per cent and 37 per cent, respectively, for 2013.

Keywords: Gulf news, Burj Khalifa, Owners, Residential apartments, Dh70.02 per square feet, Compared, Dh55.01 per square feet, 2012.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia