ഉംറ തീര്‍ത്ഥാടനത്തിന് സൗദി അറേബ്യയുടെ അതിഥിയായി 'ക്ലോക്ക്' അഹ്മദ് മുഹമ്മദ് എത്തുന്നു

 


മക്ക: (www.kvartha.com 08.10.2015) അമേരിക്കന്‍ വിദ്യാര്‍ത്ഥിയായ അഹ്മദ് മുഹമ്മദിന് സൗദി അറേബ്യ ആതിഥ്യമരുളുന്നു. ഉംറ നിര്‍വഹണത്തിനായി എത്തുന്ന അഹ്മദ് സൗദിയുടെ അതിഥിയായാണ് എത്തുക. വീട്ടില്‍ നിര്‍മ്മിച്ച ക്ലോക്ക് സ്‌കൂളില്‍ കൊണ്ടുപോയ അഹ്മദിനെ തീവ്രവാദിയെന്ന് മുദ്രകുത്തി സ്‌കൂളിന് പുറത്താക്കിയത് വന്‍ വാര്‍ത്തയായിരുന്നു.

പിന്നീട് സത്യം ബോധ്യമായതോടെ അഹ്മദ് ഹീറോയായി മാറി. സാക്ഷാല്‍ യുഎസ് പ്രസിഡന്റ് ബരാക് ഒബാമ അഹ്മദിനെ വൈറ്റ് ഹൗസിലേയ്ക്ക് ക്ഷണിച്ചു. ഗൂഗിളില്‍ നിന്നും ഫേസ്ബുക്കില്‍ നിന്നും ക്ഷണവും സമ്മാനങ്ങളും ലഭിച്ചു.

അഹ്മദ് എന്നാണ് സൗദിയിലെത്തുക എന്ന് വ്യക്തമല്ല. സുഡാന്‍ വംശജനായ അഹ്മദ് മുഹമ്മദ് അല്‍ ഹസ്സന്റെ ബന്ധുക്കള്‍ ജിദ്ദയില്‍ താമസിക്കുന്നുണ്ട്. ഉംറയ്‌ക്കെത്തുന്ന അഹ്മദ് ഇവരേയും സന്ദര്‍ശിക്കും.

അഹ്മദിനെ അതിഥിയായി സ്വീകരിക്കാനുള്ള സൗദി സര്‍ക്കാരിന്റെ തീരുമാനത്തെ അവാദ് ഖര്‍ഷോം എന്ന സുഡാനി സമുദായം സ്വാഗതം ചെയ്തു.

ഉംറ തീര്‍ത്ഥാടനത്തിന് സൗദി അറേബ്യയുടെ അതിഥിയായി 'ക്ലോക്ക്' അഹ്മദ് മുഹമ്മദ് എത്തുന്നു


SUMMARY: The Kingdom is hosting for Umrah for the American student Ahmed Mohammed who was recently wrongfully arrested after a teacher mistook his homemade clock for a bomb.

Keywords: Saudi Arabia, Ahmed Muhammed Al Hassan, Clock, Umrah,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia