റിയാദ്: രാജ്യത്തെ സൈബർ ആക്രമണങ്ങൾക്കുപിന്നിൽ വിദേശ ശക്തികളാണെന്ന് സൗദി അറേബ്യ. രാജ്യത്തെ എണ്ണകമ്പനിയായ അരാംകോ, ഖത്തർ പ്രകൃതിവാതക നിർമ്മാതാക്കളായ റാസ്ഗ്യാസ് എന്നിവയ്ക്ക് നേരെയുണ്ടായ സൈബർ ആക്രമണങ്ങൾ രാജ്യത്തിനുപുറത്തുനിന്നാണെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് മേജർ ജനറൽ മൻസൂർ അൽ തുർക്കി അറിയിച്ചു. സൈബർ ആക്രമണത്തിൽ അരാംകോയിലെ തൊഴിലാളികളോ രാജ്യത്തിനകത്തുള്ളവരോ ഉൾപ്പെട്ടിട്ടില്ല. വിദേശത്തുള്ള ഒരു സംഘടനയാണ് ആക്രമണത്തിനുപിന്നിൽ. എന്നാൽ സംഘടന ഏതാണെന്നോ സംഘടന ഏത് രാജ്യത്താണ് സ്ഥിതിചെയ്യുന്നതെന്നോ അദ്ദേഹം വെളിപ്പെടുത്തിയില്ല.
ഷമൂൺ എന്ന വൈറസുപയോഗിച്ചാണ് സൈബർ ആക്രമണം നടത്തിയത്. നെറ്റ്വർക്കിലൂടെ വൈറസ് കടത്തിവിട്ട് കമ്പ്യൂട്ടറുകളിലുള്ള ഫയലുകൾ നശിപ്പിക്കുകയാണുണ്ടായത്. എന്നാൽ അരാംകോയിലെ ഉല്പാദനത്തെ സൈബർ ആക്രമണം ബാധിച്ചിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. സിറിയയിലും ബഹ്റൈനിലും മറ്റ് അറബ് രാഷ്ട്രങ്ങളിലും രാജ്യം സ്വീകരിക്കുന്ന നയങ്ങളിൽ പ്രതിഷേധിച്ചാണ് സൈബർ ആക്രമണം നടത്തിയതെന്നറിയിച്ച് രണ്ട് സംഘടനകൾ നേരത്തേ രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ആഗസ്റ്റിലാണ് സൈബർ ആക്രമണമുണ്ടായത്.
SUMMERY: Riyadh: A Saudi official says the cyber-attacks that hit the country's oil giant Aramco and Qatari natural gas producer RasGas in August originated outside the kingdom.
Keywords: Gulf, Saudi Arabia, Cyber attack, Riyadh, Aramco, Rasgas, August, Interior Ministry, Spokesman, Maj Gen Mansour al-Turki, Investigation,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.