സൗദിയില്‍ സ്വദേശി വത്കരണം രണ്ടാം ഘട്ടത്തിലേക്ക്

 


സൗദിയില്‍ സ്വദേശി വത്കരണം രണ്ടാം ഘട്ടത്തിലേക്ക്

റിയാദ്: സൗദി അറേബ്യയില്‍ സ്വദേശിവത്കരണം രണ്ടാം ഘട്ടത്തിലേക്ക് കടക്കുന്നു. വൈകല്യമുള്ളവര്‍ക്കു മുന്‍ഗണന നല്‍കിയാണ് രണ്ടാം ഘട്ടം നടപ്പാക്കുന്നത്. പരിഷ്‌കരിച്ച നിദാകാത്ത് നടപടികളില്‍ ശാരീരിക, മാനസിക വൈകല്യമുള്ളവര്‍ക്കു സവിശേഷ സ്ഥാനമാണു നല്‍കിയിരിക്കുന്നത്. ഒരു വികലാംഗനെ നിയമിക്കുന്നതു നാലു സ്വദേശികളെ നിയമിക്കുന്നതിനു തുല്യമായി കണക്കാക്കും.

ജയില്‍ മോചിതരെ സാധാരണ ജീവിതത്തിലേക്കു കൊണ്ടു വരുന്നതിന്റെ ഭാഗമായുള്ള നടപടികള്‍ക്കും രണ്ടാംഘട്ട സ്വദേശിവത്കരണത്തില്‍ നിര്‍ദേശമുണ്ട്. രണ്ടു സ്വദേശികള്‍ക്കു തുല്യം ഒരു ജയില്‍ മോചിതനെന്ന നിലയിലായിരിക്കുമിത്. വിദ്യാര്‍ഥികള്‍ക്കു തൊഴില്‍ നല്‍കാനും പദ്ധതിയുണ്ട്. പഠന ചെലവു സ്വയം കണ്ടെത്തുന്നതോടെ യുവാക്കള്‍ കൂടുതല്‍ കാര്യക്ഷമതയുള്ളവരാകും. താഴെത്തട്ടിലുള്ളവരെ സാമ്പത്തിക ഭദ്രത ഉറപ്പാക്കി മുഖ്യധാരയിലേക്കു കൊണ്ടുവരാനും ഇതു സഹായകമാകും.

വ്യാജ സ്വദേശി വത്കരണം തടയാന്‍ 1500 റിയാലില്‍ കുറവു ശമ്പളം പറ്റുന്ന സ്വദേശികളെ നിദാകാത്ത് പദ്ധതി പ്രകാരം സ്ഥാപന ജീവനക്കാരായി കണക്കാക്കില്ല. പദ്ധതി പ്രഖ്യാപിച്ച ശേഷം സൗദി തൊഴില്‍ മന്ത്രി ആദല്‍ ഫക്കിയാണ് ഇക്കര്യം വ്യക്തമാക്കിയത്.

SUMMARY: Saudi Arabia will push private companies to pay Saudi workers as much as their state-employed counterparts with the goal of encouraging more citizens to seek work in the private sector.
From February Saudi workers who are paid less than the public-sector minimum wage of 3,000 rials ($800) a month will not be counted fully in the mandated quota of Saudis a company must employ to avoid tough fines.

key words:
Saudi Arabia, private companies , Saudi workers, state-employed, counterparts, private sector, Saudi workers, public-sector , minimum wage , Labor Minister, Adel al-Fakeih
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia