സാറയിൽ നിന്നും യൂസുഫിലേയ്ക്കുള്ള ദൂരം

 


സാറയിൽ നിന്നും യൂസുഫിലേയ്ക്കുള്ള ദൂരം
ദുബൈ: ഈജിപ്റ്റ് സ്വദേശിയായ സാറയ്ക്ക് പുരുഷനാകാൻ ആഗ്രഹം. ഒടുവിൽ സാറ യൂസുഫ് ആയി. പക്ഷേ, കുടുംബാംഗങ്ങളോ സുഹൃത്തുക്കളോ സഹായത്തിനില്ലാതെ ചികിൽസയ്ക്കുള്ള ബാക്കി പണത്തിനായി സഹായം തേടുകയാണ് യൂസുഫ്. ഒരു സ്ത്രീ പുരുഷനായാൽ ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾ പ്രതീക്ഷിച്ചതാണെങ്കിലും സമൂഹം സാവധാനത്തിൽ തന്നെ അംഗീകരിക്കുമെന്ന പ്രതീക്ഷയിലായിരുന്നു യൂസുഫ്. എന്നാൽ ജോലി നഷ്ടപ്പെട്ടതോടെ ചികിൽസയ്ക്കുള്ള ബാക്കി പണം സ്വരൂപിക്കാനാവാതെ കുഴങ്ങുകയാണ് ഈ യുവാവ്.

ദുബൈയിൽ ജോലി ചെയ്ത് പണം സമ്പാദിച്ചശേഷം ഓപ്പറേഷനായി സാറ ഈജിപ്റ്റിലേയ്ക്ക് മടങ്ങി. പിന്നീട് മാസങ്ങൾക്ക് ശേഷം യൂസുഫ് ആയി ദുബൈയിലേയ്ക്ക് മടക്കം. ദുബൈ എയർപോർട്ടിൽ ആൾമാറാട്ടം നടത്തിയെന്നാരോപിച്ച് അധികൃതർ അറസ്റ്റ് ചെയ്തു. എന്നാൽ പുരുഷന്മാരുടെ ജയിലിലോ സ്ത്രീകളുടെ ജയിലിലോ യൂസുഫിനെ അടയ്ക്കാനാവാതെ അധികൃതർ കുഴങ്ങി. ഒടുവിൽ യൂസുഫിനെ ഒരു മുറിയിൽ ഒറ്റയ്ക്ക് പാർപ്പിച്ചു. ഒറ്റപ്പെട്ട ജയിൽ വാസം യൂസുഫിനെ വിഷാദരോഗിയാക്കി മാറ്റി. ഇപ്പോൾ ശൈഖ് ഖലീഫ ആശുപത്രിയിൽ മനോരോഗവിദഗ്ദ്ധന്റെ ചികിൽസയിലാണ് യൂസുഫ്. ലിംഗമാറ്റ ശസ്ത്രക്രിയയുടെ തുടർ ശസ്ത്രക്രിയകൾക്ക് ആവശ്യമായ പണമില്ലാതെ യൂസുഫ് എന്തുചെയ്യണമെന്നാറിയാത്ത അവസ്ഥയിലാണ്.

SUMMERY: When Sara of Egypt became a man called Yousuf following a sex correction operation, she had thought she would be gradually accepted by society. A few years after the operation, Yousuf is on the verge of despair.

keywords: Funny, Gulf, Dubai, Egypt, Sara, Yousuf, Surgery,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia