Transport | പ്രവാസികൾ ശ്രദ്ധിക്കുക: യുഎഇ സാലിക് നിയമങ്ങൾ മാറി! റീഫണ്ട് ഇല്ല, പിഴയിൽ വർധനവ്, പാർക്കിങ് നിരക്കിലും മാറ്റങ്ങൾ; പുതുക്കിയ നിബന്ധനകളും വ്യവസ്ഥകളും പുറത്തുവിട്ടു

​​​​​​​

 
Transport
Transport

Photo: X /  RTA Dubai

ദുബൈ മാളിൽ സാലിക് സംവിധാനം നടപ്പിലാക്കിയതോടെ പാർക്കിങ് നിരക്കുകളിലും മാറ്റമുണ്ടായി. ഇനി മുതൽ മാളിലെ പാർക്കിങ്ങിന് മണിക്കൂറിൽ 20 മുതൽ 1000 ദിർഹം വരെയാണ് നിരക്ക്

ഖാസിം ഉടുമ്പുന്തല

ദുബൈ: (KVARTHA) യുഎഇയിലെ ടോൾ ഗേറ്റ് സംവിധാനമായ സാലിക്ക് പുതുക്കിയ നിബന്ധനകളും വ്യവസ്ഥകളും പബ്ലിഷ് ചെയ്തു. ദുബൈ ആർ.ടി.എ. ഢയരക്ടറും, സാലിക് ബോർഡ് ചെയർമാനുമായ ഹിസ് എക്സലൻസി മത്വർ ഹുമൈദ് അൽ-ത്വായിർ അറിയിച്ചതാണീ വിവരം.

വാഹനമോടിക്കുന്നവർക്ക് പ്രതിവർഷം ഒരു വാഹനത്തിന് പരമാവധി 10,000 ദിർഹം വരെ പിഴ ചുമത്തും. ജനുവരി 1 മുതൽ ഡിസംബർ 31 വരെ ഒരു വാഹനത്തിന്‍റെ പിഴ 10,000 ദിർഹം കവിയാനും പാടില്ല. സാലിക് അക്കൗണ്ടിലെ ബാലൻസ് തുകയോ ബാക്കി തുകയുടെ ഒരു ഭാഗമോ ഉപഭോക്താവിന് റീഫണ്ടായി കിട്ടില്ല എന്നതും പുതിയ നിബന്ധനയുടെ ഭാഗമാണ്. ഈ തുക മറ്റൊരു സാലിക്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യാനും സാധിക്കില്ല.

ദുബൈ മാളിൽ സാലിക് സംവിധാനം നടപ്പിലാക്കിയതോടെ പാർക്കിങ് നിരക്കുകളിലും മാറ്റമുണ്ടായി. ഇനി മുതൽ മാളിലെ പാർക്കിങ്ങിന് മണിക്കൂറിൽ 20 മുതൽ 1000 ദിർഹം വരെയാണ് നിരക്ക്. 41 ലക്ഷത്തിലേറെ വാഹനങ്ങളാണ് സാലിക്കിൽ റജിസ്‌റ്റർ ചെയ്‌തിട്ടുള്ളത്. ടാഗ് തകരാറുണ്ടായാൽ 90 ദിവസത്തിനുള്ളിൽ അറിയിച്ചാൽ ഫ്രീ ആയി മാറ്റിത്തരും. 

ജൂലൈ 1 മുതൽ 5 വർഷത്തെ കഒരു പ്ലേറ്റോ വാഹനമോ നഷ്‌ടപ്പെടുകയോ മോഷ്‌ടിക്കപ്പെടുകയോ ചെയ്‌താൽ വാഹനവുമായോ പ്ലേറ്റുമായോ ബന്ധപ്പെട്ട സാലിക് ടാഗ് നിർജീവമാക്കാൻ ഉപയോക്താവ് കമ്പനിയുമായി ഉടൻ ബന്ധപ്പെടണം. അഞ്ചു വർഷം ഉപയോഗിക്കാത്ത സാലിക് അക്കൗണ്ടുകൾ നിഷ്ക്രിയമാക്കും. അത്തരം അക്കൗണ്ടുകളിലെ ബാലൻസ് നഷ്ടമാകുമെന്നും അധികൃതർ അറിയിച്ചു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia