റഷ്യയ്ക്ക് പിഴച്ചു; സിറിയയില്‍ വ്യോമാക്രമണത്തില്‍ ഇരകളായത് സാധാരണക്കാര്‍; ആക്രമണം അവസാനിപ്പിക്കണമെന്ന് സൗദി അറേബ്യ

 


യുഎന്‍: (www.kvartha.com 01.10.2015) സിറിയയില്‍ റഷ്യ നടത്തിയ ആദ്യ ആക്രമണത്തില്‍ പിഴവ് പറ്റിയെന്ന് സൗദി അറേബ്യ. ഐസില്‍ തീവ്രവാദികളുടെ ശക്തികേന്ദ്രങ്ങളില്‍ ആക്രമണം നടത്തേണ്ടതിന് പകരം സാധാരണക്കാര്‍ക്ക് മേലാണ് റഷ്യ ബോംബുകള്‍ വര്‍ഷിച്ചതെന്ന് സൗദി അംബാസഡര്‍ അബ്ദുല്ല അല്‍ മൗലാമി അറിയിച്ചു.

റഷ്യയോട് ആക്രമണം അവസാനിപ്പിക്കാനും സൗദി ആവശ്യപ്പെട്ടിട്ടുണ്ട്. സിറിയന്‍ പ്രസിഡന്റ് ബശാര്‍ അല്‍ അസദിന്റെ മുഖ്യ സഖ്യരാജ്യങ്ങളായ റഷ്യയ്ക്കും ഇറാനും ഐസിലിനെതിരായ യുദ്ധത്തില്‍ ഒന്നും ചെയ്യാനില്ലെന്ന് അബ്ദുല്ല പറഞ്ഞു. ഇവര്‍ ബശാര്‍ അല്‍ അസദിന്റെ തീവ്രവാദത്തെ പിന്തുണയ്ക്കുന്നവരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ന്യൂയോര്‍ക്കിലെ യുഎന്‍ ആസ്ഥാനത്ത് നടന്ന യോഗത്തിലാണ് അബ്ദുല്ല ഇക്കാര്യങ്ങള്‍ പറഞ്ഞത്.

ഹോംസ്, ഹമ എന്നിവിടങ്ങളിലാണ് റഷ്യ ആക്രമണം നടത്തിയത്. ഇവിടെ ഐസിലിന്റെ സാന്നിദ്ധ്യമില്ല. ഈ ആക്രമണങ്ങളില്‍ നിരവധി നിരപരാധികളാണ് കൊല്ലപ്പെട്ടത്. ആക്രമണം ഉടന്‍ അവസാനിപ്പിക്കണം. ഇത് ഇനിയൊരിക്കലും ആവര്‍ത്തിക്കരുതെന്നും അബ്ദുല്ല കൂട്ടിച്ചേര്‍ത്തു.

റഷ്യയ്ക്ക് പിഴച്ചു; സിറിയയില്‍ വ്യോമാക്രമണത്തില്‍ ഇരകളായത് സാധാരണക്കാര്‍; ആക്രമണം അവസാനിപ്പിക്കണമെന്ന് സൗദി അറേബ്യ


SUMMARY: DUBAI: Russian airstrikes in Syria had caused civilian casualties while failing to target the hard-line Daesh militants, a top Saudi diplomat said on Thursday as he sought an end to the raids.

Keywords: Russia, ISIS, Saudi Arabia, Air strikes,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia