രൂപയുടെ മൂല്യത്തില്‍ കുത്തനെ ഇടിവ്: പ്രവാസികള്‍ക്ക് കോളടിച്ചു, നിക്ഷേപകര്‍ ആശങ്കയില്‍

 



മുംബൈ: (www.kvartha.com 14.11.2019) ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിഞ്ഞു. രാജ്യാന്തര വിപണിയില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം ഒരു രൂപവുമില്ലാതെ ഇടിഞ്ഞതോടെ പ്രവാസികള്‍ക്ക് ചരിത്രത്തിലെ എക്കാലത്തെയും നേട്ടം.

രൂപയുടെ മൂല്യത്തില്‍ കുത്തനെ ഇടിവ്: പ്രവാസികള്‍ക്ക് കോളടിച്ചു, നിക്ഷേപകര്‍ ആശങ്കയില്‍

ഡോളറിന് 72 രൂപ എന്ന നിരക്കിലാണ് ബുധനാഴ്ചത്തെ വ്യാപാരം. രാജ്യത്തെ സാമ്പത്തിക കെട്ടുറപ്പിനെ കുറിച്ച് ആഗോള നിക്ഷേപകര്‍ക്ക് ആശങ്കയുള്ളതിനാലാണ് രൂപയുടെ മൂല്യം ഇടിഞ്ഞതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 57 പൈസ ഇടിഞ്ഞ് രൂപയുടെ മൂല്യം 72.04 വരെ എത്തി.

തിങ്കളാഴ്ച ഡോളറിനെതിരെ 71.47 ആയിരുന്നു മൂല്യം. ഗുരു നാനാക് ജയന്തി പ്രമാണിച്ച് വിദേശ കറന്‍സി വിനിമയ വിപണി ചൊവ്വാഴ്ച പ്രവര്‍ത്തിച്ചിരുന്നില്ല. ബുധനാഴ്ച വിപണിയുടെ ആദ്യ മണിക്കൂറില്‍ തന്നെ ഇടിവ് പ്രകടമായിരുന്നു. നാല് മണി ആകുമ്പോഴാണ് 72.04 ആയി താഴ്ന്നത്. സപ്തംബറിലെ വ്യവസായ വളര്‍ച്ച കുറഞ്ഞതാണ് നിക്ഷേപകരെ ആശങ്കയിലാക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

അതേസമയം, പ്രവാസികള്‍ക്ക് ഈ അവസരം സന്തോഷം നല്‍കുന്നതാണ്. അവരുടെ അധ്വാനത്തിന് മൂല്യം കൂടുതല്‍ കിട്ടുന്ന സമയമാണിത്. ഗള്‍ഫ് കറന്‍സികള്‍ക്കെല്ലാം സ്വാഭാവികമായും മൂല്യം ഉയരും. അവസരം മുതലെടുത്ത് കൂടുതല്‍ പേര്‍ നാട്ടിലേക്ക് പണം അയക്കുമെന്ന് പ്രതീക്ഷിക്കുന്നു. കഴിഞ്ഞ ജൂണിലും സമാനമായ സാഹചര്യമുണ്ടായിരുന്നു. അന്ന് പ്രവാസികള്‍ വന്‍തോതില്‍ പണമാണ് നാട്ടിലേക്ക് അയച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords:  News, National, India, Mumbai, Rupees, Dollar, Gulf, Value, Currency, Money Exchange, Rupee Value Down NRI Getting Profit
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia