ദുബൈ രാജകുമാരന്‍ ഷെയ്ഖ് റാഷിദ് ആല്‍ മക്തൂമിന് കണ്ണീരോടെ വിട; ഖബറടക്കത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍

 


ദുബൈ: (www.kvartha.com 20.09.2015) അന്തരിച്ച രാജകുമാരന്‍ ഷെയ്ഖ് റാഷിദ് അല്‍ മക്തൂമിന് കണ്ണീരോടെ വിട. ബര്‍ ദുബൈയിലെ അല്‍ ഫഹിദിയിലുള്ള ഉം ഹുറൈര്‍ ഖബറിസ്ഥാനില്‍ രാജകുമാരന് അന്ത്യവിശ്രമം.

സബീല്‍ പള്ളിയില്‍ നടന്ന ജനാസ നിസ്‌ക്കാരത്തിന് ശേഷമായിരുന്നു ഖബറടക്കം. ജനാസ നിസ്‌ക്കാരത്തിന് യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാണ്ടറും അബൂദാബി കിരീടാവകാശിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സെയ്ദ് അല്‍ നഹ്യാനാണ് നേതൃത്വം നല്‍കിയത്.

ദുബൈ കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, യുഎഇ ധനകാര്യ മന്ത്രിയും ദുബൈ ഡെപ്യൂട്ടി ഭരണാധികാരിയുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ റാഷിദ് അല്‍ മക്തൂം, ദുബൈ ഡെപ്യൂട്ടി ഭരണാധികാരി ഷെയ്ഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, അബൂദാബി എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ഡെപ്യൂട്ടി ചെയര്‍മാനും ദേശീയ സുരക്ഷ ഉപദേഷ്ടാവുമായ ഷെയ്ഖ് ഹസ്സ ബിന്‍ സെയ്ദ് അല്‍ നഹ്യാന്‍, സെയ്ദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍ ചാരിറ്റബിള്‍ ആന്റ് ഹ്യൂമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് ചെയര്‍മാന്‍ ഷെയ്ഖ് നഹ്യാന്‍ ബിന്‍ സെയ്ദ് അല്‍ നഹ്യാന്‍ തുടങ്ങി നിരവധി പ്രമുഖര്‍ പ്രാര്‍ത്ഥനയില്‍ പങ്കെടുത്തു.

ഷെയ്ഖുമാരും മന്ത്രിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാനെത്തിയിരുന്നു.

ദുബൈ രാജകുമാരന്‍ ഷെയ്ഖ് റാഷിദ് ആല്‍ മക്തൂമിന് കണ്ണീരോടെ വിട; ഖബറടക്കത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍


SUMMARY:
The late Sheikh Rashid bin Mohammed bin Rashid Al Maktoum has been laid to rest at the Umm Hurair cemetery in Al Fahidi area, Bur Dubai, after a grand funeral procession.

Keywords: Sheikh Rashid bin Mohammed bin Rashid Al Maktoum, Dubai Ruler, Son, Heart Attack, Umm Hurair cemetery, Al Fahidi area, Bur Dubai,


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia