Mammootty | ലോകകപ് കായിക മാമാങ്കത്തിന് സാക്ഷ്യം വഹിക്കാന്‍ ലാലേട്ടന് പിന്നാലെ മമ്മൂട്ടിയും ഖത്വറില്‍; വമ്പന്‍ സ്വീകരണം; ഏറ്റവും അര്‍ഹതയുള്ള ടീമിന് ട്രോഫി ഉയര്‍ത്താന്‍ സാധിക്കട്ടെയെന്ന് താരം
Dec 18, 2022, 15:05 IST
ദോഹ: (www.kvartha.com) കായികപ്രേമികളെ ഉറക്കമില്ലാത്ത രാത്രികളാക്കി മാറ്റിയ ഫിഫ ലോകകപ് മാമാങ്കത്തിന് തിരശീല വീഴാന്‍ ഇനി മണിക്കൂറികള്‍ മാത്രമാണ് ബാക്കിയുള്ളത്. ഇപ്പോഴിതാ ലോകകപിന്റെ കലാശ പോരാട്ടത്തിന് സാക്ഷിയാകാന്‍ മലയാളത്തിന്റെ പ്രിയ നടന്‍ മോഹന്‍ലാലിന് പിന്നാലെ മെഗാ സ്റ്റാര്‍ മമ്മൂട്ടിയും ഖത്വറിലെത്തിയിരിക്കുകയാണ്. വമ്പന്‍ വരവേല്‍പ്പാണ് താരത്തിന് ലഭിച്ചത്.
ഏറ്റവും വലിയ കായിക മാമാങ്കത്തിന് സാക്ഷ്യം വഹിക്കാന്‍ ലോകം ദോഹയിലെ ലുസൈല്‍ സ്റ്റേഡിയത്തിലേക്ക് ഇറങ്ങുമ്പോള്‍ ഏറ്റവും അര്‍ഹതയുള്ള ടീമിന് ലോകകപ് ട്രോഫി ഉയര്‍ത്താന്‍ സാധിക്കട്ടെയെന്ന് മമ്മൂട്ടി ആശംസകള്‍ നേര്‍ന്നു.
അര്‍ജന്റീനയും ഫ്രാന്‍സും തമ്മിലുള്ള അങ്കം കാണാന്‍ ഖത്വര്‍ മിനിസ്ട്രിയുടെ അതിഥിയായാണ് മോഹന്‍ലാല്‍ എത്തുന്നത്. ലോകകപ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ ഫുട്‌ബോളിനോടുള്ള കേരളത്തിന്റെ സ്‌നേഹം അറിയിക്കുന്ന മോഹന്‍ലാലിന്റെ ട്രിബ്യൂട് സോംഗ് കേരളമാകെ ആവേശം സൃഷ്ടിച്ചിരുന്നു. ഖത്വറില്‍ വച്ച് തന്നെയായിരുന്നു ഗാനം പുറത്തിറക്കിയത്.
ലോകകപിന്റെ ഫൈനലില്‍ ട്രോഫി അനാച്ഛാദനം ചെയ്യാനായി ബോളിവുഡ് താരം ദീപിക പദുകോണും ഖത്വറിലേക്ക് എത്തിയിട്ടുണ്ട്. ഫൈനലിന് മുന്നോടിയായി ലുസൈല്‍ സ്റ്റേഡിയത്തില്‍ ഫിഫ ലോകകപ് ഫൈനല്‍ മത്സരത്തില്‍ ട്രോഫി അനാച്ഛാദനം നിര്‍വഹിക്കുന്നത് ദീപികയാണെന്നാണ് റിപോര്‍ട്. എന്നാല്‍, ദീപിക ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. താരം മുംബൈ വിമാനത്താവളത്തില്‍ നിന്നുള്ള വീഡിയോ ട്വീറ്റ് ചെയ്തതിലൂടെയാണ് അറിഞ്ഞത്.
അതേസമയം, ഖത്വറിലെ വാശിയേറിയ പോരാട്ടത്തിന് സാക്ഷിയാകാന്‍ നിരവധി മലയാളികളും ഒരുങ്ങി കഴിഞ്ഞു. കാല്‍പ്പന്ത് കളിയെ നെഞ്ചോട് ചേര്‍ത്തുപിടിക്കുന്ന മലയാളികള്‍ക്ക് ലോക പോരാട്ടങ്ങള്‍ കാണാന്‍ വലിയ അവസരങ്ങള്‍ ഒരുക്കിയാണ് ഖത്വര്‍ 2022 വിടവാങ്ങുന്നത്.
As the world descends to Lusail Stadium at Doha to witness the biggest sporting spectacle, here's wishing the most deserved team to lift the world cup trophy 😊#FIFAWorldCup #ArgentinaVsFrance pic.twitter.com/TqgE1xQS01
— Mammootty (@mammukka) December 18, 2022
Keywords: News,World,international,Gulf,Qatar,Doha,Top-Headlines,Trending,World Cup,FIFA-World-Cup-2022,Sports,Football,Mammootty,Mohanlal,Entertainment,Actor, Qatar: Mammootty to watch World Cup coronation
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.