എയര്‍ ഇന്ത്യയ്‌ക്കെതിരെയുള്ള പ്രതിഷേധം, കൈയ്യൊപ്പ് ശേഖരണം തുടങ്ങി

 


ദുബൈ: എയര്‍ ഇന്ത്യയുടെ ഗള്‍ഫ് പ്രവാസികളോടുള്ള നിരന്തരമായ അവഗണനക്കെതിരെ കരിപ്പൂര്‍ എയര്‍ പോര്‍ട്ട് യൂസേര്‍സ് മൂവ് മെന്റിന്റെ(കൌം) നേതൃത്വത്തില്‍ നടന്നു വരുന്ന പ്രതിഷേധങ്ങളുടെ ഭാഗമായുള്ള ഒപ്പ് ശേഖരണ പരിപാടി ആരംഭിച്ചു.

കോഴിക്കോട് ജില്ല എന്‍.ആര്‍.ഐ. അസോസിയേഷന്‍ നേതൃത്വത്തില്‍ നടന്ന മലബാര്‍ മഹോത്സവനഗരിയില്‍ നടന്ന പ്രതിഷേധ പരിപാടി എയര്‍ ഇന്ത്യയെ രക്ഷിക്കാന്‍ 'ഒരു ഒപ്പ്' നല്‍കി നടന്‍ കൈലാഷ് എയര്‍ ഇന്ത്യയുടെ ദാരിദ്യമകറ്റാന്‍ 'നാണയ തുട്ടു' നല്‍കി സംവിധായകന്‍ വിനുവും പ്രതിഷേധ പരിപാടികള്‍ക്ക് തുടക്കംകുറിച്ചു.
എയര്‍ ഇന്ത്യയ്‌ക്കെതിരെയുള്ള പ്രതിഷേധം, കൈയ്യൊപ്പ് ശേഖരണം തുടങ്ങി
ഗള്‍ഫ് മേഖലയിലേക്ക് പഴകിയ വിമാനങ്ങള്‍ പറത്താനുള്ള നീക്കം ഉപേക്ഷിക്കുക, സീസണല്ലാത്ത സമയത്തും ഉയര്‍ന്ന ടിക്കറ്റ് നിരക്ക് ഏര്‍പ്പെടുത്തുന്നത് അവസാനിപ്പിക്കുക, സര്‍വീസുകള്‍ വെട്ടി ചുരുക്കാനുള്ള നീക്കം ഉപേക്ഷിക്കുക, മംഗലാപുരം വിമാന ദുരന്തത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്കുള്ള നഷ്ട പരിഹാര തുക ഉടന്‍ വിതരണം ചെയ്യുക, കരിപ്പൂര്‍ എയര്‍ പോര്‍ട്ടിലേക്ക് മറ്റു വിമാന കമ്പനികള്‍ക്ക് കൂടി നേരിട്ട് സര്‍വീസുകള്‍ നടത്താനുള്ള സൗകര്യങ്ങള്‍ ഉണ്ടാക്കുക എന്നീ ആവശ്യങ്ങളാണ് കൌം പ്രക്ഷോഭങ്ങളുടെ ഭാഗമായി ഉന്നയിക്കുന്നത്.


പരിപാടിയില്‍ കൌം കോ ഓര്‍ഡിനേറ്റര്‍, സത്താര്‍ കുന്നില്‍, അസീസ് തിക്കോടി, കേരള കോ ഓര്‍ഡിനേറ്റര്‍ സലാം വളാഞ്ചേരി, മുഹമ്മദ് റിയാസ്, ചന്ദ്രമോഹനന്‍ കണ്ണൂര്‍, ഇക്ബാല്‍ കുട്ടമംഗലം, ബഷീര്‍ ബാത എന്നിവര്‍ പങ്കെടുത്തു.

Keywords: Dubai, Signature, Air India, Gulf News Malayalam, KAUM, Karipoor, CAlicut Airport.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia