നബിദിന അവധി; വ്യാഴാഴ്ച മുതൽ സൗജന്യ പാർകിംഗ് പ്രഖ്യാപിച്ച് അബുദബിയും; പൊതുവാഹനങ്ങളുടെ സമയം ദുബൈ പുനഃക്രമീകരിച്ചു; അറിയാം കൂടുതൽ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

അബുദബി: (www.kvartha.com 20.10.2021) നബിദിനത്തോട് അനുബന്ധിച്ച് സൗജന്യ പാർകിംഗ് പ്രഖ്യാപിച്ച് അബുദബിയും. നേരത്തെ ശാർജയും ദുബൈയും സൗജന്യ പാർകിംഗ് പ്രഖ്യാപിച്ചിരുന്നു. അബുദബിയിലെ ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട് സെന്റർ (ഐടിസി) ആണ് തീരുമാനം അറിയിച്ചത്. വ്യാഴാഴ്ച മുതൽ ശനിയാഴ്ച രാവിലെ 7:59 വരെയാണ് സൗജന്യ പാർകിങ് അനുവദിച്ചിരിക്കുന്നത്.

നബിദിന അവധി; വ്യാഴാഴ്ച മുതൽ സൗജന്യ പാർകിംഗ് പ്രഖ്യാപിച്ച് അബുദബിയും; പൊതുവാഹനങ്ങളുടെ സമയം ദുബൈ പുനഃക്രമീകരിച്ചു; അറിയാം കൂടുതൽ

നിരോധിത പ്രദേശങ്ങളിൽ വാഹനങ്ങൾ പാർക് ചെയ്യരുതെന്നും വാഹനങ്ങൾക്ക് തടസമുണ്ടാക്കരുതെന്നും അധികൃതർ പൊതുജനങ്ങളോട് അഭ്യർഥിച്ചു. രാത്രി ഒമ്പത് മുതൽ രാവിലെ എട്ട് വരെ റസിഡന്റ് പെർമിറ്റ് പാർകിംഗ് സ്ഥലങ്ങളിലെ പാലിക്കാനും അഭ്യർഥിച്ചു. ഐടിസിയുടെ കസ്റ്റമർ ഹാപിനെസ് സെന്ററുകൾ വ്യാഴാഴ്ച അടച്ചിടുകയും ഞായറാഴ്ച ജോലി പുനരാരംഭിക്കുകയും ചെയ്യും. വ്യാഴാഴ്ച ദർബ് ടോൾ ഗേറ്റ് സംവിധാനം സൗജന്യമായിരിക്കുമെന്നും ഐടിസി അറിയിച്ചു.

അതേസമയം നബിദിനം പ്രമാണിച്ച് മെട്രോ, ബസ് ഉൾപെടെയുള്ള പൊതുവാഹനങ്ങളുടെ സമയം ദുബൈ പുനഃക്രമീകരിച്ചു. എക്സ്പോ വേദികളിലേക്കുള്ള സൗജന്യ ബസുകൾ, വിവിധ എമിറേറ്റുകളിൽ നിന്നുള്ള സെർവീസുകൾ എന്നിവയുടെ സമയത്തിൽ മാറ്റമില്ല. ഉപഭോക്തൃ സേവനകേന്ദ്രങ്ങൾക്ക് വ്യാഴാഴ്ച അവധിയായിരിക്കും. റെഡ്, ഗ്രീൻ ലൈനുകളിൽ പുലർചെ അഞ്ച് മുതൽ രാത്രി ഒന്നുവരെ മെട്രോ സെർവീസ് ഉണ്ടാകും. ദുബൈ ട്രാം രാവിലെ ആറ് മുതൽ രാത്രി ഒന്നുവരെയായിരിക്കും സെർവീസ്. ബഹുനില പാർകിങ് മേഖലകൾ ഒഴികെയുള്ള പാർകിങ്ങുകളിൽ വ്യാഴാഴ്ച മുതൽ ശനിയാഴ്ച രാവിലെ വരെ വാഹനങ്ങൾ സൗജന്യമായി പാർക് ചെയ്യാം. ശനി രാവിലെ എട്ട് മുതൽ ഫീസ് ഈടാക്കും.

ശാർജയിൽ അൽ ഹിസ്ൻ സ്ട്രീറ്റ്, ശുവൈഹീൻ, ശൊയൂഖ് കോർണിഷ് സ്ട്രീറ്റ്, ജുബൈൽ, സെൻട്രൽ സൂഖ്, അൽ മജാസ് ഒന്ന്, രണ്ട്, കോർണിഷ് സ്ട്രീറ്റ്, യൂനിവേഴ്സിറ്റി സിറ്റി റോഡ്, മുവൈല കൊമേഴ്സ്യൽ മേഖല എന്നിവിടങ്ങളിലൊഴികെ വ്യാഴാഴ്ച പാർകിങ് സൗജ്യമായിരിക്കുമെന്ന് മുനിസിപ്പാലിറ്റി അധികൃതർ അറിയിച്ചു.

Keywords:  Gulf, News, Abu Dhabi, Milad-un-Nabi, Holidays, Top-Headlines, Dubai, Vehicles, Prophet's birthday: Free parking announced in Abu Dhabi.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia