ശാർജ സ്‌കൂളുകളിൽ പുതിയ അധ്യയനവർഷം ക്ലാസുകൾ നേരിട്ട് നടത്താനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചു
Jul 14, 2021, 14:28 IST
ഖാസിം ഉടുമ്പുന്തല
ശാർജ: (www.kvartha.com 14.07.2021) ശാർജയിലെ വിദ്യാലയങ്ങളിൽ 2021 - 2022 അധ്യയനവർഷം നേരിട്ടുള്ള ക്ലാസുകൾ നടത്താൻ തയ്യാറെടുപ്പുകൾ ആരംഭിച്ചതായി ശാർജ പ്രൈവറ്റ് എഡ്യൂകേഷൻ അതോറിറ്റി അറിയിച്ചു. ഇതിന് ആദ്യപടിയായി വിദ്യാർഥികൾക്കും അധ്യാപകർക്കും മറ്റുജീവനക്കാർക്കും ആരോഗ്യസുരക്ഷ ഉറപ്പാക്കാൻ നടപടികൾ സ്വീകരിച്ചുവരികയാണെന്നും അതോറിറ്റി വ്യക്തമാക്കി. ഇതിനകംതന്നെ വിദ്യാർഥികളും അധ്യാപകരും അധ്യാപകേതര ജീവനക്കാരും ഉൾപെടെ സിംഹഭാഗം പേരും കോവിഡ് വാക്സിൻ സ്വീകരിച്ചുകഴിഞ്ഞു. ഇതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.
ശാർജയിലെ എല്ലാ സ്കൂളുകളിലും സുരക്ഷാക്രമീകരണങ്ങൾ നടപ്പാക്കി ക്ലാസുകൾ ആരംഭിക്കാനുള്ള വിപുലമായ കർമപദ്ധതിക്കാണ് അധികൃതർ രൂപംനൽകുന്നത്. 2020 സെപ്റ്റംബർ മുതൽ ശാർജയിലെ സ്കൂളുകളിൽ രണ്ടായിരത്തിലേറെ പരിശോധനകൾ നടത്തിയിരുന്നു. കൂടാതെ വിദ്യാലയങ്ങളുമായി നേരിട്ട് ബന്ധപ്പെട്ട് എല്ലാദിവസവും റിപോർട് ചെയ്യപ്പെടുന്ന കോവിഡ് കണക്കുകളുടെ വിശദ വിവരങ്ങൾ ശേഖരിക്കാനായി പ്രത്യേക ഇ-പ്ലാറ്റ്‌ഫോമും പ്രവർത്തിക്കുന്നുണ്ട്.
വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിന് ധാരാളം ഭാവനാപൂർണമായ ആശയങ്ങൾ ലഭിച്ചതായും സ്കൂളുകളിൽതന്നെ അധ്യയനം നടത്തുന്നതിനുള്ള ആശയങ്ങളും പ്രായോഗികനിർദേശങ്ങളും അതിൽ ഉൾപെടുന്നതായും ശാർജ പ്രൈവറ്റ് എഡ്യൂകേഷൻ അതോറിറ്റി ചെയർമാൻ മുഹദ്ദിസ:അൽ ഹാശിമി പറഞ്ഞു.
Keywords: Sharjah, Gulf, News, World, School, Education, Private Sector, Teachers, Students, COVID-19, Vaccine, Report, Report by Qasim Moh'd Udumbunthala Preparations begin in Sharjah schools to conduct classes directly for new academic year.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.