പെട്രോള്‍ പമ്പില്‍ യുവതിക്ക് പ്രസവവേദന: ഹെലിക്കോപ്റ്ററില്‍ ആശുപത്രിയിലെത്തിച്ചു

 


പെട്രോള്‍ പമ്പില്‍ യുവതിക്ക് പ്രസവവേദന: ഹെലിക്കോപ്റ്ററില്‍ ആശുപത്രിയിലെത്തിച്ചു
അബുദാബി: പെട്രോള്‍ പമ്പില്‍ വെച്ച് പ്രസവവേദന അനുഭവപ്പെട്ട വിദേശ യുവതിയെ അബുദാബി എയര്‍വിങ് പോലീസ് ഹെലിക്കോപ്റ്ററില്‍ ആശുപത്രിയിലെത്തിച്ചു. തലസ്ഥാന നഗരിയിലെ കോര്‍ണിഷില്‍ നിന്നും 140 കിലോ മീറ്റര്‍ അകലെയായിരുന്ന യുവതിയെ ആശുപത്രിയിലെത്തിക്കാന്‍ വേറെ മാര്‍ഗമൊന്നുമുണ്ടായിരുന്നില്ല. ആശുപത്രിയിലെത്തിച്ച് അധികം വൈകാതെ തന്നെ യുവതി കുഞ്ഞിന് ജന്മം നല്‍കി.

പടിഞ്ഞാറന്‍ പ്രവിശ്യയിലെ പെട്രോള്‍ പമ്പില്‍ വച്ചാണ് യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടത്. പുലര്‍ച്ചെ 2.17നാണ് പൊലീസ് കണ്‍ട്രോള്‍ റൂമില്‍ അടിയന്തര സഹായമാവശ്യപ്പെട്ട് സന്ദേശമെത്തിയത്. ഉടന്‍ തന്നെ ഹെലിക്കോപ്റ്റര്‍ അയച്ച് യുവതിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നുവെന്ന് ഓപ്പറേഷന്‍ ഓഫീസര്‍ ലെഫ്റ്റനന്റ് മബ്‌ഖോത്ത് അല്‍ കാദിരി വ്യക്തമാക്കി.


Keywords:  Abu Dhabi, Gulf, Petrol, Helicopter, Pregnant Woman
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia