ദുബായില്‍ പ്രവേശനം നിഷേധിച്ചതിന്‌ ട്വിറ്ററിലൂടെ പ്രതിഷേധം; അധികൃതര്‍ ക്ഷമാപണം നടത്തി

 


ദുബായില്‍ പ്രവേശനം നിഷേധിച്ചതിന്‌ ട്വിറ്ററിലൂടെ പ്രതിഷേധം; അധികൃതര്‍ ക്ഷമാപണം നടത്തി
ദുബായ്: ദുബായില്‍ പ്രവേശനം നിഷേധിച്ചതിന്‌ ട്വിറ്ററിലൂടെ പ്രതിഷേധമറിയിച്ച സൗദി ഡോക്ടറോട് ദുബായ് പോലീസ് ക്ഷമാപണം നടത്തി.

ഡോക്ടറോട് ക്ഷമ പറയുന്നതോടൊപ്പം എമിറേറ്റ്സ് സന്ദര്‍ശിക്കാന്‍ അധികൃതര്‍ ഡോക്ടറെ ട്വിറ്ററിലൂടെ ക്ഷണിക്കുകയും ചെയ്തു. മേയ് 27ന്‌ ദുബായ് എയര്‍പോര്‍ട്ടിലെത്തിയ ഡോക്ടര്‍ക്ക് രാജ്യത്ത് പ്രവേശിക്കാന്‍ അധികൃതര്‍ അനുമതി നിഷേധിക്കുകയായിരുന്നു. 

അനുമതി നിഷേധിക്കാനുണ്ടായതിന്റെ കാരണം വ്യക്തമല്ലെന്ന്‌ ഡോക്ടര്‍ ട്വിറ്ററിലൂടെ വ്യക്തമാക്കിയിരുന്നു. ഇതിനെത്തുടര്‍ന്ന്‌ ദുബായ് പോലീസ് ചീഫ് ലഫ്. ജനറല്‍ ദാഹി ഖല്‍ഫാന്‍ തമീം സൗദി ഡോക്ടറായ അബ്ദുല്ല അഹമ്മദ് അല്‍ ദാഹിനെ ദുബായിലേയ്ക്ക് ക്ഷണിക്കുകയായിരുന്നു.

English Summery
Dubai: A doctor from Saudi Arabia who tweeted to the Dubai Police Chief that he was wrongfully denied entry into Dubai received an apology and an invitation to visit the emirate, courtesy of Dubai Police.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia