പിഴ അടച്ചില്ലെങ്കില്‍ പിടിച്ചെടുത്ത കാറുകള്‍ ലേലം ചെയ്യും: ദുബൈ പോലീസ്
Sep 27, 2015, 12:20 IST
ദുബൈ: (www.kvartha.com 27.09.2015) ഉടമകളില്‍ നിന്നും പിടിച്ചെടുത്ത കാറുകള്‍ പിഴയടച്ച് തിരിച്ചെടുക്കണമെന്ന് ദുബൈ പോലീസ്. ഒരു മാസത്തിനുള്ളില്‍ പിഴയടച്ച് കാറുകള്‍ തിരിച്ചെടുത്തില്ലെങ്കില്‍ അവ ലേലം ചെയ്യുമെന്നും പോലീസ് വ്യക്തമാക്കി.
6 മാസത്തില്‍ കൂടുതല്‍ പോലീസ് കസ്റ്റഡിയില്‍ സൂക്ഷിച്ച കാറുകളാണ് ലേലത്തില്‍ വില്‍ക്കുക. ട്വിറ്ററിലൂടെയാണ് പോലീസ് ഇതുസംബന്ധിച്ച് അറിയിപ്പ് നല്‍കിയത്.
കൂടുതല്‍ വിവരങ്ങള്‍ക്കായി വാഹന ഉടമകള്‍ അൽ ബർഷാ, ദേര ട്രാഫിക് ഡിപാര്‍ട്ടുമെന്റുകളുമായി ബന്ധപ്പെടണമെന്നും പോലീസ് അറിയിച്ചു. ദുബൈ പോലീസിന്റെ വെബ്‌സൈറ്റിലെ വിവരമനുസരിച്ച് 456 കാറുകളാണ് ലേലത്തിനായി പരിഗണിക്കുക. ഓരോ കാറിന്റേയും നമ്പര്‍, മോഡല്‍, കളര്‍, പിടിച്ചെടുത്ത തീയതി എന്നിവയടക്കമുള്ള വിവരങ്ങളും വെബ്‌സൈറ്റിലുണ്ട്.
SUMMARY: Dubai Police has urged owners of vehicles, which have been confiscated, to clear fines and reclaim their cars.
Keywords: UAE, Dubai police, Fines, Vehicles, Auction,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.