ബീച്ചുകളില്‍ ഭക്ഷണസാധനങ്ങള്‍ വലിച്ചെറിയുന്നവര്‍ക്ക് 500 ദിര്‍ഹം പിഴ

 


ADVERTISEMENT

ഷാര്‍ജ: ഷാജയിലെ മംസാര്‍ ബീച്ചില്‍ ഭക്ഷണസാധനങ്ങള്‍ വലിച്ചെറിയുന്നവര്‍ക്ക് 500 ദിര്‍ഹം പിഴ. നിയമം ലംഘിക്കുന്നവരില്‍ നിന്നും സംഭവസ്ഥലത്തുവച്ചുതന്നെ പിഴ ഇടാക്കുകയാണ് മുനിസിപ്പാലിറ്റി അധികൃതര്‍. എന്നാല്‍ ഇതിനെതിരെ പരിസരവാസികള്‍ രംഗത്തെത്തി. ബാക്കിവരുന്ന ഭക്ഷണസാധനങ്ങള്‍ ഉപേക്ഷിക്കാന്‍ പറ്റിയ ഇടമില്ലാത്തതിനാല്‍ പിഴയില്‍ നിന്നും ഒഴിവാക്കണമെന്നാണ് തദ്ദേശവാസികള്‍ ആവശ്യപ്പെടുന്നത്.

നിരോധിതമേഖലകളില്‍ ഭക്ഷണസാധനങ്ങള്‍ വലിച്ചെറിയുന്നതിന് 500 ദിര്‍ഹം പിഴ ഈടാക്കാന്‍ തുടങ്ങിയത് കഴിഞ്ഞ മാസം മുതലാണ്. അതേസമയം കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ കൈക്കൊള്ളണമെന്നാവശ്യപ്പെട്ട് ഒരു സംഘം പരിസരവാസികളും രംഗത്തെത്തിയിട്ടുണ്ട്. അല്‍ മംസാര്‍ ബീച്ച്, അല്‍ മജാസ് വാട്ടാര്‍ ഫ്രണ്ട്, ഖലീദ് ലഗൂണ്‍, ഷാര്‍ജ കോര്‍ണിക് പബ്ലിക് പാര്‍ക്ക് എന്നിവിടങ്ങളിലാണ് മുനിസിപ്പാലിറ്റി ഭക്ഷണസാധനങ്ങള്‍ വലിച്ചെറിയുന്നത് വിലക്കിയിരിക്കുന്നത്.

ബീച്ചുകളില്‍ ഭക്ഷണസാധനങ്ങള്‍ വലിച്ചെറിയുന്നവര്‍ക്ക് 500 ദിര്‍ഹം പിഴഎന്നാല്‍ ഇവിടങ്ങളില്‍ നിയമം ലംഘിക്കുന്നവരില്‍ നിന്നും പിഴ ഈടാക്കാന്‍ തുടങ്ങിയിട്ടില്ല. ബീച്ചുകളിലും പാര്‍ക്കുകളിലുമെത്തുന്ന സന്ദര്‍ശകര്‍ക്കും കുട്ടികള്‍ക്കും ഈ മാലിന്യങ്ങള്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത് ശ്രദ്ധയില്‍ പെട്ടതിനെതുടര്‍ന്നാണ് അധികൃതര്‍ ശിക്ഷാ നടപടികളിലേയ്ക്ക് കടന്നത്.
അതേസമയം എയര്‍പോര്‍ട്ടിന് സമീപത്തുള്ള നാഷണല്‍ പാര്‍ക്കില്‍ ബാക്കിവരുന്ന ഭക്ഷണസാധനങ്ങള്‍ നിക്ഷേപിക്കാന്‍ മുനിസിപ്പാലിറ്റി അധികൃതര്‍ അനുവാദം നല്‍കിയിട്ടുണ്ട്.

SUMMARY: Visitors to Mamzar Beach in Sharjah are urging the municipaltiy not to fine them for barbecuing in prohibited areas of the beach without prior warning, according the 'Al Ittihad' newspaper.

Keywords: Gulf news, Visitors, Mamzar Beach, Sharjah, Urging, Municipaltiy, Fine, Barbecuing, Prohibited, Areas, Beach, Prior warning, Al Ittihad, Newspaper.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia